Monday 23 October 2017

കൂന്തള്‍ റോസ്റ്റ്

By Anju N P.11 Oct, 2017

imran-azhar

 



ചേരുവകള്‍

  • കൂന്തള്‍ വൃത്തിയാക്കി മുറിച്ചത്,
  • സവാളരണ്ടെണ്ണം ചെറുതായി മുറിച്ചത്
  • തക്കാളി രണ്ടെണ്ണം ചെറുതായി മുറിച്ചത്
  • പച്ചമുളക്- മൂന്നെണ്ണം
  • മുളകുപൊടി-ഒരു സ്പൂണ്‍
  • മഞ്ഞള്‍പൊടി-അര സ്പൂണ്‍
  • ഇഞ്ചി ചതച്ചത്-ഒരു സ്പൂണ്‍
  • വെളുത്തുള്ളി, ചുവന്നുള്ളി- അരച്ചത് ഒന്നര സ്പൂണ്‍,
  • വെളിച്ചെണ്ണ,ഉപ്പ് ,കറിവേപ്പില- ആവശ്യത്തിന്
    തയ്യാറാക്കുന്ന വിധം
    കൂന്തല്‍ ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.
    മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി പേസ്റ്റ് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നയി വഴറ്റി അതിലേക്കു കൂന്തല്‍ പൊരിച്ചത് ചേര്‍ത്ത് എടുക്കാം.