Friday 20 October 2017

സ്റ്റഫഡ് ചിക്കന്‍ റെഡി !!!

By BINDU PP.27 May, 2017

imran-azhar

 

 

 

ചിക്കൻ പൊതുവെ മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ് .........സ്റ്റഫഡ് ചിക്കന്‍ കഴിച്ചിട്ടുണ്ടെങ്കിലും പലർക്കും ഇത് ഉണ്ടാക്കാൻ അറിയില്ല. നമുക്ക് ഇന്ന് നോക്കാം എങ്ങനെ സ്റ്റഫഡ് ചിക്കന്‍ ഉണ്ടാക്കുകയെന്ന് .


ആവശ്യമുള്ള സാധനങ്ങൾ

ചിക്കന്‍- 1/2 കിലോ
പപ്പടം- 20 എണ്ണം
വെളുത്തുള്ളി- 1 എണ്ണം
സവാള- 2 എണ്ണം
മഞ്ഞള്പ്പൊളടി- 1/2 ടീസ്പൂണ്‍
മല്ലി- 1 ടീസ്പൂണ്‍
വറ്റല്മു-ളക്- 5 എണ്ണം
പെരും ജീരകം- 1/2 ടീസ്പൂണ്‍
ഇഞ്ചി- 1 കഷണം
പട്ട- 1 കഷണം
കുരുമുളക്-1/2 ടീസ്പൂണ്‍
ഗ്രാമ്പു- 2 എണ്ണം
നാരങ്ങ- 1 എണ്ണം
എണ്ണ- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്

 

തയ്യാറാക്കുന്ന വിധം

മസാലകളെല്ലാം വറുത്തരയ്ക്കുക. തവിട്ടു നിറമാകുന്നത് വരെ സവാള മസാലയും ചേര്ത്ത് വഴറ്റുക. ശേഷം ഇതിലേക്ക് വേവിച്ച് മീല്സ്- ചെയ്ത ഇറച്ചിയും ഉപ്പും ചേര്ക്കുണം. ചൂടാകുമ്പോള്‍ നാരങ്ങാനീരും ഉപ്പും ചേര്ത്തി ളക്കുക. തണുത്തു കഴിഞ്ഞാല്‍ പപ്പടത്തിന്റെ അരികില്‍ വെള്ളം നനച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മസാല കുറേശെ ചേര്ത്ത് വശങ്ങള്‍ മടക്കി എണ്ണയില്‍ വറുത്തെടുക്കുക....!!