Monday 23 July 2018

ടൊമാറ്റോ ഉപ്പുമാവ്

By Abhirami Sajikumar .14 May, 2018

imran-azhar

 

 തക്കാളികൊണ്ടൊരു ഉപ്പുമാവ്. ഒരു വെറൈറ്റി പരീക്ഷിച്ചു  നോക്കാവുന്നതല്ലേ......

ചേരുവകള്‍ :-

1. ചെറുതായി നുറുക്കിയ തക്കാളി - 3/4 കപ്പ്
2. റവ - 1 കപ്പ്
3. എണ്ണ - 2 ടേബിള്‍ സ്പൂണ്‍
4. കടുക് - ഒരു ടീസ്പൂണ്‍
5. ഉഴുന്ന് - 1 ടീസ്പൂണ്‍
6. കറിവേപ്പില - 4 എണ്ണം
7. ചെറുതായി അരിഞ്ഞ ഉള്ളി - അര കപ്പ്
8. മുളക് പൊടി - 1 ടീസ്പൂണ്‍
9. പഞ്ചസാര - 1/2 ടീസ്പൂണ്‍
10. ഉപ്പ് - ആവശ്യത്തിന്
11. ചെറുതായി അരിഞ്ഞ മല്ലിയില - 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം :-

തക്കാളി നന്നായി മിക്‌സിയില്‍ അടിച്ചെടുക്കുക.

പാനില്‍ എണ്ണ ചൂടായാല്‍ കടുക് പൊട്ടിക്കുക.

ശേഷം ഉഴുന്നും വേപ്പിലയും ചേര്‍ക്കുക. സവാള ചേര്‍ത്ത് നന്നായി ഇളക്കുക.

റവ ചേര്‍ത്ത് ഒരു 4 മിനിറ്റ് നന്നായി ഇളക്കുക.

ഇതിലേക്ക് തക്കാളി അരച്ചത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ശേഷം ഉപ്പ്, പഞ്ചസാര, മുളകുപൊടി, മല്ലിയില എന്നിവ ചേര്‍ക്കുക.

രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് മൂടി വെച്ച്‌ രണ്ട് മിനിറ്റ് കൂടി വേവിക്കുക. ഉപ്പുമാവ് റെഡി.