Wednesday 20 June 2018

തലസ്ഥാനത്ത് ഏറ്റവും മികച്ച പ്രഭാത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍..

By Anju N P.02 Feb, 2018

imran-azhar

 


നിങ്ങളുടെ ഒരു ദിവസത്തെ ഉന്മേഷത്തോടെ വക്കാന്‍ പ്രഭാത ഭക്ഷണം വഹിക്കുന്ന പങ്ക് ചെറുതല്ല...പലരുടെയും ഒരു ദിവസത്തെ യാത്രയെ ആനന്ദകരമാക്കാനും ഇല്ലാതാക്കുവാനും രാവിലെ കഴിക്കുന്ന ഭക്ഷണം ഒരു കാരണമാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ പലര്‍ക്കും വ്യക്തമായ പ്ലാനിങ്ങില്ലെങ്കില്‍ നല്ല ഭക്ഷണം തേടിയുള്ള യാത്രയില്‍ നിരാശയായിരിക്കും ഫലം.

 

നാവില്‍ നല്ല രുചി തേടിയുള്ള നിങ്ങളുടെ യാത്രയില്‍ തലസ്ഥാനത്ത് കിട്ടുന്ന നല്ല പ്രഭാത ഭക്ഷണത്തെ പരിചയപ്പെടുത്തുകയാണിവിടെ. ചുരുങ്ങിയ ചിലവില്‍ മനസ്സും വയറും നിറക്കുന്ന ഹോട്ടലുകളിതാ....

 

റഹ്മാനിയ ഹോ

 

തിരുവനന്തപുരത്തെ പേരു കേട്ട് ഹോട്ടലാണ് റഹ്മാനിയ ഹോട്ടല്‍. ഒരൊറ്റ ഭക്ഷണം കൊണ്ട് തലസ്ഥാനത്ത് പേരെടുത്തവരാണ് ഇവര്‍. ചപ്പാത്തിയും ഫ്രൈഡ് ചിക്കനുമാണ് ഇവിടുത്തെ ഹൈലൈറ്റ്.

 

നാടന്‍ രുചിക്കൂട്ടുകളാല്‍ തയ്യാറാക്കുന്ന ഇവിടുത്തെ ഫ്രൈഡ് ചിക്കന് ആവശ്യക്കാരേറെയാണ്.

 

 

ഇടനേരം 

 


നഗരമധ്യത്തില്‍ ഗൃഹാതുരതയിലേക്ക് ഒരു തിരിച്ചുപോക്ക് അതാണ് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഇടനേരം എന്ന ഭക്ഷണശാല. ചേന, ചേമ്പ്, കാച്ചില്‍, കോഴിപ്പിടി, കപ്പ ബിരിയാണി, ഇലയട, സുഗിയന്‍, കപ്പപ്പുഴുക്ക്, പഴംകഞ്ഞി.

 

വായില്‍ കപ്പലോടിക്കാവുന്ന വിഭവങ്ങളുടെ വലിയ മെനുവുമായാണ് ഇടനേരം ശ്രദ്ധനേടുന്നത്. രാവിലെ 11 മുതല്‍ രാത്രി 11 മണി വരെ യഥേഷ്ടം ചായയും വയറുനിറയാന്‍ തനിനാടന്‍ ഇടനേര ഭക്ഷണങ്ങളുമാണ് ഇവിടുത്തെ സ്പെഷ്യല്‍.

 

 

ഇരുപതോളം ചായ വെറൈറ്റികള്‍, കോട്ടയം സ്പെഷ്യല്‍ പോത്തുകറി, ഡാന്‍സിംഗ് ചായ എന്നിവയ്ക് ആരംഭിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ ആരാധകരേറെയാണ്.

 


ആര്യ നിവാസ്

തിരുവനന്തപുരത്തെ പ്രസിദ്ധമായ ഹോട്ടലാണ് ആര്യ നിവാസ്. ഭക്ഷണപ്രിയരായ ആളുകള്‍ ഇവിടുത്തെ മസാലദോശയും പൂരിയും പൊങ്കലും ഒരിക്കലും മിസ് ചെയ്യാറില്ല.

 

 

 

 

 

 

 

ഇന്ത്യന്‍ കോഫി ഹൗസ്

 

 


പാളയത്തെ എംഎല്‍എ കോംപൗണ്ടില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ കോഫി ഹൗസ് പ്രഭാത ഭക്ഷണം കഴിക്കാനായി തെരഞ്ഞെടുക്കുന്ന തലസ്ഥാനത്തെ മറ്റൊരു നല്ല റസ്റ്റോറന്റാണ്. 

 

ആസാദ് റസ്‌റ്റേറന്റ്


ആസാദ് റസ്റ്റോറന്റിലെ അപ്പവും ചിക്കന്‍ കറിയും വളരെ പ്രശസ്തമാണ്. കുറഞ്ഞ ചിലവില്‍ രുചിയോടെ കിട്ടുന്ന ഭക്ഷമാണ് ഇവിടെ ഉള്ളത്. തമ്പാനൂരിലെ ഓവര്‍ ബ്രിഡിജിനടുത്താണ് ഈ റസ്‌റ്റോറന്റ് നിലകെള്ളുന്നത്.

 

തക്കാരം

 

 

ശാന്തിനഗറിലെ പ്രസ്സ് റോഡില്‍ നിലകെള്ളുന്ന തക്കാരം നല്ല നാടന്‍ വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ്...നല്ല രുചികൊണ്ട് ഇന്നും ഇവിടുത്തെ ഭക്ഷണത്തിന് ആവശ്യക്കാരേറെയാണ്

അപ്പവും പൂട്ടും ഇവിടുത്തെ ഒഴിച്ചു കൂടാമാകാത്ത ഒരു വിഭവമാണ്‌

 

 

 


വില്ല മായ

 

ഇവിടുത്തെ അപ്പവും ചിക്കന്‍ കറിയും നിങ്ങള്‍ ഒരിക്കലും മിസ്സ് ചെയ്യരുത്. മറ്റ് രുചിക്കൂട്ടുകള്‍ ഉള്‍പ്പെടുത്താതെ തികച്ചും നാടന്‍ രീതിയിലാണ് ഇവിടുത്തെ പാചകം.