By online Desk .15 Feb, 2017
ചേരുവകള്‍
• സവാള - 20 ഗ്രാം, ചെറുകഷ്ണങ്ങള്‍
• തക്കാളി - 100 ഗ്രാം
• കാപ്സിക്കം - 100 ഗ്രാം (അരി മാറ്റിയത്)
• വെളുത്തുളളി - 10 ചെറുതായരിഞ്ഞത്
• മുളകുപൊടി - 20 ഗ്രാം
• പെരിഞ്ചീരകം - 15 വറുത്ത് പൊടിച്ചത്
• പനീര്‍ - 40 ചെറു സമചതുരകഷ്ണങ്ങള്
• ബട്ടര്‍ - 1 ടോസ്റ്റ്
• വെളളം - 300 എംഎല്
• ഗ്രാമ്പൂ - 2 എണ്ണം
• ഏലയ്ക്കാ - 3
• ബേലീഫ് - 2
• എണ്ണ - 20 എംഎല്
• നാരങ്ങാ നീര് - 20 എംഎല്
• ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
ഓവന്റെ താപനില 175 ല്‍ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്യുക. പച്ചകറികളില്‍ ഉപ്പ്, മുളക്പൊടി, നാരങ്ങാ നീര് എന്നിവ ചേര്‍ത്തിളക്കുക. ഇവ ഒരു ബേക്കിംഗ് ട്രേയിലേക്ക് വിളമ്പുക. പ്രീഹീറ്റ് ചെയ്ത ഓവനില്‍ ഈ ട്രേ വെച്ച് 15-20 മിനിട്ട് ബേക്ക് ചെയ്യുക. പനിനീരില്‍ ഉപ്പും കുരുമുളക് പൊടിയും വിതറി ഓവനില്‍ വച്ചു 7-8 മിനിട്ട് റോസ്റ്റ് ചെയ്ത് ഒരു പാത്രത്തിലാക്കുക. മദ്ധ്യത്തായൊരു കുഴിയുണ്ടാക്കി ആ ഭാഗത്ത് ഒരു ചെറു സ്റ്റീല്‍ ബൗള്‍ വച്ച്, അതില്‍ കനല്‍ക്കട്ട ഇട്ട് നെയ്യൊഴിച്ച് അടയ്ക്കുക. 2-3 മിനിറ്റ് ചൂടാകാന്‍ അനുവദിക്കുക. പച്ചക്കറി വാങ്ങി ആറാന്‍ വയ്ക്കുക. ഇതരച്ച് പള്പ്പാക്കുക. എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി മുഴുവനായുളള സുഗന്ധവ്യഞ്ജനങ്ങള്‍ ഇട്ട് വറുത്ത് പൊട്ടുമ്പോള്‍ പള്‍പ്പും, പെരിഞ്ചീരകപെ്പാടിയും വെളളവും ചേര്‍ക്കുക. 10-12 മിനിറ്റ് ചെറുതീയില്‍ വച്ച് വാങ്ങുക.. പനീര്‍ റോസ്റ്റ് ചെയ്തിടുക.