Friday 23 June 2017

വെറുതെ കിടന്നു ഉറങ്ങൂ....ശമ്പളം 11 ലക്ഷം

By Subhalekshmi .11 Apr, 2017

imran-azhar


വെറുതെ കിടന്ന് ഉറങ്ങുന്നതിന് ശമ്പളമോ!!! സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ എന്നു പറഞ്ഞാല്‍ മതി. സംഗതി സത്യമാണ് രണ്ടുമാസം വെറുതെ ഉറങ്ങാന്‍ തയ്യാറുളള
പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ഫ്രാന്‍സിലെ സ്പേസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് കിടക്കയില്‍ നിന്നും പുറത്തിറങ്ങാതെ രണ്ട് മാസം
ചെലവഴിക്കാന്‍ സന്നദ്ധരായ പുരുഷന്മാരെ തേടുന്നത്. രണ്ട് മാസം ഉറങ്ങിക്കൊണ്ടു മാത്രമിരിക്കുക. കിടക്കയില്‍ നിന്നും പുറത്തുവരരുത്. ഭക്ഷണവും, വ്യായാമവും കുളിയ
ുമെല്‌ളാം ഈ കിടക്കയില്‍ തന്നെ വേണം. ഇതൊന്നും വെറുതെ വേണ്ട. 11 ലക്ഷം രൂപയാണ് ഇതിന് തയ്യാറാവുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. ഏത് സമയവും ഒരു
കൈയ്യെങ്കിലും എപേ്പാഴും കിടക്കയിലുണ്ടായിരിക്കണം എന്ന നിബന്ധനയും ഇതിലുണ്ട്. പുരുഷന്മാരെ മാത്രമാണ് ഇവര്‍ പരീക്ഷണ വിധേയമാക്കുന്നത്. 20നും 45 വയസിനും
ഇടയില്‍ പ്രായമുള്ള 24 പേരെയാണ് ശാസ്ത്രജ്ഞര്‍ക്ക് ആവശ്യം. എന്താ ഒരു കൈ നോക്കുന്നോ?