By Sooraj Surendran .26 Jun, 2020
ടിക് ടോക് റോസ്റ്റിങ് വീഡിയോയിലൂടെ തരംഗമായി മാറിയിരിക്കുകയാണ് അർജുൻ സുന്ദരേശൻ. 2.37M സബ്സ്ക്രൈബേഴ്സിനെയാണ് ചുരുങ്ങിയ ദിവസം കൊണ്ട് (Arjyou) എന്ന യൂട്യൂബ് ചാനൽ സ്വന്തമാക്കിയത്. ഇപ്പോഴിതാ യൂട്യൂബിന്റെ ഗോൾഡ് ആൻഡ് സിൽവർ പ്ലേ ബട്ടൺ ഒരുമിച്ച് സ്വന്തമാക്കിയിരിക്കുകയാണ് അർജുൻ. ഇത്തരത്തിൽ ഗോൾഡ് ആൻഡ് സിൽവർ പ്ലേ ബട്ടൺ ഒരുമിച്ച് സ്വന്തമാക്കുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളായി മാറിയിരിക്കുകയാണ് ഈ ആലപ്പുഴക്കാരൻ. അർജുൻ തന്നെയാണ് ഗോൾഡ് ആൻഡ് സിൽവർ പ്ലേ ബട്ടൺ പുരസ്കാരം ലഭിച്ച വിവരം പങ്കുവെച്ചത്. തന്റേതായ ശൈലിയിലുള്ള അവതരണമാണ് അർജുന്റെ സവിശേഷത. രണ്ട് വർഷം മുൻപ് തുടങ്ങിയ യൂട്യൂബ് ചാനൽ ലോക്ക്ഡൗൺ കാലത്താണ് ശ്രദ്ധയാകർഷിച്ചത്. ടിക് ടോക്കിലെ വിഡിയോകൾ ട്രോളിക്കൊണ്ടാണ് അർജുൻ യൂട്യൂബിനെ തന്നെ ഞെട്ടിച്ചിരിക്കുന്നത്. കടുത്ത വിജയ് ആരാധകൻ കൂടിയാണ് അർജുൻ സുന്ദരേശൻ.