Wednesday 23 August 2017

ദുൽഖറിന് കുഞ്ഞു പിറന്നാലും നിവിന് കുഞ്ഞു പിറന്നാലും ട്രോളന്മാരുടെ പണി അജുവിന് തന്നെ !!!

By BINDU PP.01 Jun, 2017

imran-azhar

 

 

 

ഒരച്ഛനായതിന്റെ പേരിൽ ഏറ്റവും കൂടുതൽ ട്രോളുകൾ എട്ടു വാങ്ങിയ നടനാണ് അജു വര്‍ഗ്ഗീസ്. മലയാള സിനിമകളിൽ അജു ഇപ്പോൾ ഒഴിച്ചുകൂടാൻ കഴിയാത്ത നടനായി മാറിയിരിക്കുന്നു. എന്നാൽ ദുൽഖറിന് കുഞ്ഞുണ്ടായലും നിവിന് കുഞ്ഞുണ്ടായാലും ട്രോളർമാരുടെ വളഞ്ഞു കൂടിയ ആക്രമണം അജുവിനെ തന്നെ. എന്നാൽ ട്രോളൊന്നും അജുവിന് ഒരു വിഷയമേ ഇല്ല എന്ന മട്ടിലാണ് നടപ്പ്. ഇതിലെ നല്ല ട്രോളുകൾ നോക്കി അജു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഷെയർ  ചെയുന്നുണ്ട്. അജുവും ട്രോളന്മാരുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.നിവിൻ തന്റെ കുഞ്ഞുങ്ങൾക്ക് വാങ്ങിയ സമ്മാനം കാണുന്ന അജുവിന്റെ മക്കൾ എന്ന കോമഡി ട്രോളുകൾ എല്ലാം എല്ലാവരെയും ഒരുപാട് ചിരിപ്പിക്കുന്നു.ഇനിയും ട്രോളുകൾ ഏറ്റുവാങ്ങാൻ അജുവിന്റെ ജീവിതം ബാക്കി.