Monday 06 December 2021




മൃ​ഗങ്ങളിലുമുണ്ട് നല്ല കിടിലൻ അഭിനേതാക്കൾ; ഓസ്കാർ കൊടുക്കണം

By Preethi Pippi.01 Nov, 2021

imran-azhar

 

മനുഷ്യർക്കിടയിലെ പല അഭിനയവും കണ്ടിട്ടുള്ളവരാണ് നമ്മൾ മനുഷ്യർ. എന്നാൽ മനുഷ്യരുടെ അഭിനയത്തെ വെല്ലുന്ന അഭിനയം കാഴ്ച വെയ്ക്കുന്നവരുമുണ്ട്. ആരാണ് എന്ന് കൂടുതൽ ആലോചിക്കണ്ട. അത് ഒരു പാമ്പാണ്. തന്റെ അഭിനയ മികവ് കാണുന്നവ‍ർക്ക് മുന്നിലെല്ലാം പുറത്തെടുത്തുകൊണ്ടിരിക്കുന്ന അപൂർവ്വയിനം പാമ്പാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലൈകുന്നത്.

 

 

ഇവരുടെ അഭിനയ മികവ് എന്താണ് എന്ന് അറിഞ്ഞാലോ? ആദ്യം സ്വതസിദ്ധമായ പാമ്പിൻ ശൈലിയിൽ ഒന്ന് ചീറ്റും, പിന്നെ മണ്ണിൽ കിടന്ന് ഉരുളും എന്നിട്ടും രക്ഷയില്ലെങ്കിൽ ചത്തപോലെ അനങ്ങാതെ കിടക്കും. അങ്ങനെ ശരീരത്തിലുണ്ടാകുന്ന മുറിവിലൂടെ രക്തം വരും. അതും കഴിഞ്ഞാൽ വായ തുറന്ന് അനങ്ങാതെ ചത്തതുപോലെ കിടക്കും. നാലടി വരെ നീളമുണ്ടാകും ഈ പാമ്പുകൾക്ക്.

 

 


സോംബി എന്നയിനം പാമ്പാണിത്. ജോർജിയയിലാണ് കിടിലം അഭിനയം കാഴ്ചവെയ്ക്കുന്ന ഈ പാമ്പ് ഉള്ളത്. അഭിനയം കണ്ടാൽ ഓസ്കാർ കൊടുക്കാതിരിക്കില്ല ആരും. മൂർഖൻ പാമ്പുമായി സാമ്യമുണ്ടെങ്കിലും ആ ഗണത്തിൽപ്പെടുന്നവയല്ല ഈ പാമ്പ് വർഗം. ഈ പാമ്പ് ഇനത്തിന്റെ പേര് ഈസ്റ്റേണ്‍ ഹൂഗ്നോസ് സ്‌നേക്ക് എന്നാണ്. വിഷമില്ലാത്ത ഇനം പാമ്പുകളാണ് സോംബി പാമ്പുകൾ.

 

 


ശത്രുക്കളുടെ മുന്നിൽ പെട്ടാൽ മാത്രമേ ഇവരുടെ ഈ അഭിനയം കാഴ്ച വെയ്ക്കു.ഇത് കാണുമ്പോൾ എല്ലാരും കരുതും പാമ്പ് ചത്തിട്ടുണ്ടാകുമെന്ന്. ഇതെല്ലാം കണ്ട് വിശ്വസിച്ച് ശത്രു പോയെന്ന് ഉറപ്പുവരുത്തിയാൽ പാമ്പ് പതിയെ തലപൊക്കി നോക്കും സ്ഥലം വിടും.