Wednesday 28 June 2017

ഗോ മാതാവും പോത്ത് നമ്മുടെ അച്ഛനുമാണ് : കശാപ്പ് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വറുത്തുകോരി ട്രോളന്മാര്‍

By BINDU PP.27 May, 2017

imran-azhar

 

 


"ഇതെന്റെ പ്ലാൻ ആയത് നന്നായി , നിന്റെ എങ്ങാനുമെങ്കിൽ കൊന്നേനെ "...കേരളത്തിലെ സംഘികൾ കുടുങ്ങി എന്നല്ലാതെ എന്ത് പറയാനാ ..... മലയാളികളെ കൊന്നോളൂ പക്ഷെ ബീഫില്‍ തൊട്ടാലോ? ക്ഷമിക്കാനാകില്ലെന്ന മലയാളിയുടെ പ്രഖ്യാപനമാണ് എന്ന് സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. പോ മോനേ മോദീ എന്ന ഹാഷ് ടാഗ് ഉയർന്നു വന്നു. പ്രതിഷേധം ...പ്രതിഷേധം ... ജാതിയും മതവും പാർട്ടിയും നോക്കാതെ പ്രതിഷേധം തുടരുകയാണ് സോഷ്യൽ മീഡിയകളിൽ.ചുരുക്കത്തില്‍ നല്ല സമ്മാനമാണ് സര്‍ക്കാരിന്റെ വാര്‍ഷികത്തില്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. ട്രോളന്മാർ വെറുതെ ഇരിക്കുമോ ... ബീഫ് ഉലത്തി ആഘോഷിക്കുകയാണ് ട്രോൾ ലോകം.പതിവുപോലെ ബിജെപിയെയും സംഘികളെയും ട്രോളാനായിരുന്നു ആസ്ഥാനട്രോളന്മാര്‍ക്കെല്ലാം ഏറെ പ്രിയം. പശുവിനെ മാതാവാണെന്ന് പറയാമായിരുന്നു, പോത്തെന്താ ആച്ഛനായതുകൊണ്ടാണോ നിരോധിക്കുന്നതെന്ന് ട്രോളന്മാര്‍ ചോദിച്ചു. ബീഫ് പ്രേമികളായ സംഘികളുടെ മനോനില പ്രകടമാക്കുന്ന ട്രോളുകളും നിരവധി. കേന്ദ്രത്തിൽ നിന്ന് വിളിക്കുമ്പോൾ കേരളത്തിലെ സംഘികൾ തലേ ദിവസത്തെ ബീഫ് തിന്നു തീർക്കുന്നതായുള്ള ട്രോളറുകളാണ് കൂടുതൽ..... എന്തായാലും രസകരമായ ട്രോളുകൾ കാണാം .............