By Amritha AU.27 Mar, 2018
നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ തനിയെ സഞ്ചരിക്കുന്നത് സിനിമയില്‍ കണ്ടിട്ടുണ്ട്. പക്ഷേ വീടിന്റെ കാര്‍പോര്‍ച്ചില്‍ കിടന്ന കോഴിക്കോട് രജിസ്ട്രേഷനിലുളള കാര്‍ തനിയെ നീങ്ങുന്നതാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലാകുന്നത്. വീട്ടില്‍ നിന്ന് റോഡിലേക്കും തിരിച്ച് വീട്ടിലേക്കും കയറുകയും ഇറങ്ങുകയും ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്. വാഹനം പാര്‍ക്ക് ചെയ്തിരുന്ന വീടിന്റെ സിസിടിവി കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
തിരക്കുള്ള റോഡിലേയ്ക്ക് വാഹനം പലതവണകളിലായി അങ്ങോട്ടും തിരിച്ചും കാര്‍ സഞ്ചരിക്കുന്നുണ്ട്. പക്ഷേ അപകടമൊന്നും സംഭവിച്ചിട്ടില്ല.
കാറ് ഉരുണ്ട് റോഡിലേക്ക് പോകുന്നതിന് തൊട്ട് മുമ്പ് ഒരു ബസും കടന്നു പോകുന്നുണ്ട്. ഡ്രൈവറില്ലാതെ കാര്‍ തനിയെ സഞ്ചരിക്കുന്നതു കണ്ടു നിന്ന ഒരാള്‍ എത്തി കല്ലുവെച്ചാണ് കാര്‍ നീങ്ങുന്നത് നിര്‍ത്തിയത്.
തുടര്‍ന്ന് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഹാന്‍ഡ് ബ്രേക്ക് ഇട്ടില്ലെങ്കില്‍ ചിലപ്പോള്‍ ഇങ്ങനെ സംഭവിച്ചേക്കാം. ന്യൂട്രലില്‍ കിടക്കുന്ന വാഹനം ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതുകൊണ്ടാണ് പുറകോട്ട് ഉരുണ്ടത്. വീടിനുമുന്നിലെ റോഡില്‍ ഇറക്കമുണ്ടായിരുന്നതുകൊണ്ട് മുന്നോട്ടും വന്നു.