Friday 14 December 2018


വീട്ടമ്മമാരെ കരയിപ്പിച്ച 'ചന്ദനമഴ' അവസാനിക്കുന്നു: ദുരന്തം ഒഴിഞ്ഞെന്ന് ട്രോളന്മാർ

By Bindu PP.02 Dec, 2017

imran-azhar

 



 

കേരളക്കരയിലെ ഒരു കൂട്ടം വീട്ടമ്മമാരുടെ കരച്ചിലിന് ഒരാശ്വാസമായി. ഏഷ്യാനെറ്റിൽ നാല് വർഷമായി തുടർന്നുകൊണ്ടിരിക്കുന്ന ചന്ദന മഴ എന്ന സീരിയൽ അവസാനിക്കാൻ പോവുന്നു. ചാനലിന്റെ റേറ്റിംഗില്‍ പ്രധാന പങ്കു വഹിച്ച സീരിയലുകളില്‍ ഒന്നാണ് 2014 ല്‍ ആരംഭിച്ച ചന്ദനമഴ.ട്രോളന്മാരുടെ ഇഷ്ട വിഭവമായിരുന്നു ചന്ദനമഴ. ഇതിലെ നായികയുടെ വിവാഹ പ്രമോ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

 

 

മേഘനാ വിന്‍സെന്റിന്റെ വിവാഹ വീഡിയോയുടെ പ്രൊമോയെ അന്ന് കൊന്ന് കൊലവിളിച്ചിരുന്നു സോഷ്യല്‍ മീഡിയ.ഡിസംബര്‍ 9 നാണ് സീരിയലിന്റെ അവസാന എപ്പിസോഡ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ അമൃതയെ അവതരിപ്പിച്ച മേഘ്‌നയ്ക്കും ഊര്‍മിളാദേവിയെ അവതരിപ്പിച്ച തമിഴ് നടിയും നര്‍ത്തകിയുമായ രൂപശ്രീയ്ക്കും ആരാധകര്‍ ഏറെയാണ്. സീരിയല്‍ അവസാനിക്കുന്നു എന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇനിയൊരു പത്തുകൊല്ലം കൂടെ കൊണ്ട് പോകാമായിരുന്നു തുടങ്ങിയ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.