Friday 17 November 2017

'ഉപ്പോളം വരുമോ ഉപ്പിലിട്ടത്' : ചാർളി മറാത്തി റീമേക്ക് ട്രൈലെർ കണ്ട മലയാളി കരഞ്ഞു

By BINDU PP .30 Oct, 2017

imran-azhar



 

മലയാളികൾ ഏറെ ഇഷ്ടപെടുന്ന ഒരു ചിത്രമാണ് ചാർളി. ഉണ്ണി ആർ തിരക്കഥയെഴുതി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർളി ദുല്ഖര് സൽമാന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിയാണ് അറിയപ്പെടുന്നത്. ചാർളി എന്ന കേന്ദ്ര കഥാപാത്രത്തെ ദുൽഖർ അവിസ്മരണീ യമാക്കിയപ്പോൾ ടെസ എന്ന നായികാ കഥാപാത്രമായി പാർവതി എത്തി.

 

ദേവ ചി മായ എന്ന് പേരിട്ട ചിത്രം ചാർളിയുടെ ഔദ്യോഗിക റീമേക്ക് ആണ്. അങ്കുഷ് ചൗധരി നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ തേജസ്വിനി പണ്ഡിറ്റ് ആണ് നായികാ. മറാത്തി വേർഷന്റെ ടീസർ കണ്ടിട്ട് മലയാളികൾ നെറ്റി ചുളിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ, അവർക്ക് ഏറെ ഇഷ്ടമുള്ള ചാർളി റീമേക്കിന്റെ ടീസർ ഒറിജിനലോളം പോരാ എന്നാണ് മലയാളി പ്രേക്ഷകരുടെ വശം. ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്ന് ചോദിക്കുന്നവരാണ് കൂടുതൽ. ട്രോളന്മാർ പണി തുടങ്ങി എന്ന് തന്നെ പറയണം.