Friday 22 March 2019


'എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മൽ മോഷ്ടിക്കുന്നവരല്ല അച്ഛൻമാർ' : ചിന്ത ജെറോമിന് പണികൊടുത്തു ട്രോളന്മാർ

By BINDU PP .24 Oct, 2017

imran-azhar



 

'ന്റെ അമ്മടെ ജിമ്മിക്കി കമ്മൽ...' കേരളക്കരയിൽ മുഴുവൻ ഇളക്കി മരിച്ച പാട്ടാണ് ഇത്. ഇത്തവണത്തെ ഓണം വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഈ പാട്ടോടുകൂടി ആഘോഷിച്ചു. എന്ന ഇപ്പോൾ ഈ ഗാനത്തിന്റെ വിമർശിച്ച ചിന്ത ജെറോമിന് ട്രോളുകളും മറുപടികളുമായി സോഷ്യൽ മീഡിയയും താരങ്ങളും. കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മൽ മോഷ്ടിക്കുന്നവരല്ല അച്ഛൻമാർ. അഥവാ ആ ജിമ്മിക്കി കമ്മൽ ആരെങ്കിലും മോഷ്ടിച്ചാൽ അതിന് ബ്രാൻഡി കുടിക്കുന്നവരല്ല അമ്മമാർ എന്നായിരുന്നു പാട്ടിനെ കുറിച്ച് സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം.

 

 

‌പാട്ടിനെ പാട്ടായി കാണാൻ യുക്തി കാണിക്കാത്ത നിലപാടിനേയും ഈ വിധത്തിൽ പാട്ടിനെ വിലയിരുത്തിയ രീതിയേയുമാണ് സോഷ്യൽ മീഡിയ വിമർശിച്ചത്.പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊരെണ്ണം ആദ്യമായിട്ടാണ് കാണുന്നത് എന്നു പറഞ്ഞുകൊണ്ട് രൂക്ഷമായ രീതിയിലാണ് പാട്ടിന്റെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ചിന്തയോട് മറുപടി പറഞ്ഞത്. ഇതൊക്കെ നമ്മുടെ കേരളത്തിലെ ആളുകളോടാണല്ലോ പറയുന്നത് എന്ന് ഓർക്കുമ്പോഴാണ്. പാട്ടിനെ പാട്ടായിട്ട് കാണൂ സഹോദരി. സോഷ്യൽ മിഡിയയിൽ ഇപ്പോൾ ഈ ട്രോളുകൾ നിറഞ്ഞു നിൽക്കുകയാണ്.