Tuesday 20 August 2019




വധുവിന്റെ പേര് പറഞ്ഞാൽ വിവാഹത്തിൽ കൂടാം !

By BINDU PP.09 May, 2018

imran-azhar






വിവാഹ ക്ഷണപത്രികകൾ എല്ലായിപ്പോഴും അടിപൊളി ആവാറുണ്ട്. ആർഭാട വിവാഹങ്ങളാണ് ഇപ്പോൾ കൂടുതലും നടക്കുന്നത്. ആര്ഭാടങ്ങളുടെ തുടക്കമാണ് അടിപൊളി ക്ഷണക്കത്തുകൾ. ക്ഷണക്കത്തുകൾക്ക് വേണ്ടിയെല്ലാം പണം ചിലവഴിക്കുന്നത് മലായാളികളുടെ ട്രെൻസിങ് ആണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വിവാഹ ക്ഷണ കത്തുകൾ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രൻഡിങ് ആയി നില്കുന്നത് വ്യത്യസ്തമായ വിവാഹ ക്ഷണക്കത്താണ്.  വിവാഹക്ഷണപ്പകത്രികയില്‍ ആഡംബരത്തിന് കുറവൊന്നുമില്ല.

 

 



എന്നാല്‍ ആഡംബരമായത് വധുവിന്റെ പേരാണെന്നു മാത്രം.വിവാഹം കഴിഞ്ഞാല്‍ വരന്‍ മാത്രമല്ല വരന്റെ വീട്ടുകാരും നവവധുവിന്റെ പേര് വിളിക്കാന്‍ അല്‍പം ബുദ്ധിമുട്ടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 'ദ്യാനൂര്‍ഹ്‌നാഗിതി' എന്നാണ് നവവധുവിന്റെ പേര്. എന്നാൽ ഈ ക്ഷണക്കത്തുകൾ ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. വിവാഹക്ഷണപ്പത്രികയിലെ വധുവിന്റെ പേര് ആധാരമാക്കിയ ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. വധുവിന്റെ പേര് തെറ്റാതെ വായിക്കുന്നവര്‍ക്ക് മാത്രം കല്യാണത്തില്‍ പങ്കെടുക്കാം എന്നിങ്ങനെയുള്ള ക്യാപ്ഷനുകളിലാണ് കല്യാണക്കുറി ഹിറ്റാകുന്നത്.