Saturday 24 September 2022




നൃത്തം ചെയ്ത് കൊച്ചുപെണ്‍കുട്ടി; അതേ താളത്തില്‍ ചുവട് വെച്ച് ആന

By Priya.26 Aug, 2022

imran-azhar

 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നമ്മള്‍ നിരവധി വീഡിയോകള്‍ കാണാറുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെയും മൃഗങ്ങളുടെയും വീഡിയോകളാണ് നമ്മളെ ഏറെ സ്വാധീനിക്കാറുള്ളത്. നമ്മളെ ഏറെ സന്തോഷിപ്പിക്കുന്നൊരു രസകരമായ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വലിയൊരു ആനയാണ് ഈ വീഡിയോയിലെ താരം. ഒരു കൊച്ചുപെണ്‍കുട്ടിയോടുള്ള ഈ ആനയുടെ പ്രതികരണമാണ് വീഡിയോയിലുള്ളത്.

 

വെറും സെക്കന്‍ഡുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. നാലോ അഞ്ചോ വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാം. ജീന്‍സും ടോപ്പും ധരിച്ച പെണ്‍കുട്ടി ആനയ്ക്ക് അഭിമുഖമായാണ് നില്‍ക്കുന്നത്. ആനയുടെ തൊട്ടടുത്ത് തന്നെ അതിന്റെ പാപ്പാനും ഉണ്ട്. പെണ്‍കുട്ടി പെട്ടെന്ന് ആനയെ നോക്കിക്കൊണ്ട് തന്നെ നൃത്തം ചെയ്യുകയാണ്.


പെണ്‍കുട്ടിയെ അനുകരിക്കുന്ന വിധത്തില്‍ ആനയും നൃത്തം ചെയ്യുകയാണ്. ചെവിയും തലയും അനക്കി പെണ്‍കുട്ടിയുടെ നൃത്തത്തിന്റെ അതേ താളം പിടിച്ചുകൊണ്ടാണ് ആന നൃത്തം ചെയ്യുന്നത്.കാഴചയ്ക്ക് നമ്മെ അമ്പരപ്പിക്കുന്നതാണ് ഈ ദൃശ്യം. എവിടെ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏതോ ആണെന്ന് സൂചനയുണ്ട്.


'ക്യൂട്ട് വൈല്‍ഡ് ടിവി' എന്ന ഇന്‍സ്റ്റഗ്രാം പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇരുപത് ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.