By Priya.21 Jun, 2022
മനാമ:ദന്ത ചികിത്സക്കിടെ രോഗിക്ക് ചുംബനം നല്‍കിയെന്ന പരാതിയില്‍ ഡോക്ടറെ കുറ്റവിമുക്തനാക്കി കോടതി. ബഹ്റൈനിലാണ് സംഭവമുണ്ടാകുന്നത്.ലൈംഗിക ചൂഷണം ആരോപിച്ചാണ് 53 വയസുകാരി പരാതി നല്‍കിയത്.രോഗിയെ ആശ്വസിപ്പിക്കാണ് അവരുടെ തലയില്‍ ചുംബിച്ചത് എന്ന ഡോക്ടറുടെ വാദം കോടതി ശരിവെക്കുകയായിരുന്നു.
45 വയസുകാരനായ ബഹ്റൈനി ഡോക്ടര്‍ക്കെതിരെയാണ് .ലൈംഗിക ചൂഷണ ആരോപണമുയര്‍ന്നത്.മൂന്ന് വട്ടം തലയില്‍ ചുംബിച്ചെന്നായിരുന്നു രോഗിയുടെ പരാതി. രാജ്യത്തെ ദക്ഷിണ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ഈ സംഭവം. പിന്നീട് ഡോക്ടര്‍ തന്റെ കവിളില്‍ ചുംബിച്ചെന്ന തരത്തില്‍ പരാതിക്കാരി മൊഴി മാറ്റുകയും ചെയ്തു.
എന്നാല്‍ ദന്ത ചികിത്സക്ക് ശേഷം ക്ലിനിക്കില്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്ത രോഗിയെ സമാധിനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ ശ്രമിച്ചത്.കാഴ്ചയില്‍ തന്റെ അമ്മയെക്കാള്‍ അവര്‍ക്ക് പ്രായം തോന്നിയിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. രോഗി ഇത് തെറ്റായ രീതിയിലെടുത്ത് പൊലീസില്‍ പരാതി നല്‍കിയതാണെന്നും ഡോക്ടര്‍ ആരോപിച്ചു.
ഡോക്ടര്‍ കുറ്റക്കാരനാണ് എന്നതിന് ആവശ്യമായ തെളിവുകളില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് വാദിച്ചു.ചികിത്സക്ക് ശേഷം അത് രോഗി പ്രതീക്ഷിച്ചത് പോലെ ആയില്ലെന്നതാണ് പരാതിക്ക് കാരണമായതെന്നും ഡോക്ടര്‍ ആരോപിച്ചു. ലൈംഗിക ചൂഷണം നടന്നിട്ടുണ്ട് എന്നതിന് തെളിവുകളൊന്നും ഇല്ലാത്തതുകൊണ്ട് ഡോക്ടറെ കുറ്റവിമുക്തനാക്കുന്നുവെന്നാണ് കോടതി വിധി.
ആദ്യം തലയില്‍ ചുംബിച്ചതായി മൊഴി നല്കിയ രോഗി പിന്നീട് കവിളിലാണ് ചുംബിച്ചതെന്ന തരത്തില്‍ മൊഴി മാറ്റിയിരുന്നു. ഇത് പരസ്പര വിരുദ്ധമാണെന്നും മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്നും ഡോക്ടറുടെ അഭിഭാഷകനും വാദിച്ചു. വാദത്തിനൊടുവില്‍ ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കി.