Sunday 03 July 2022




ചിപ്പ്‌സ് പാക്കറ്റ് മോഷ്ടിക്കാന്‍ കുരങ്ങനെ സഹായിക്കുന്ന നായ; വീഡിയോ വൈറൽ

By santhisenanhs.22 May, 2022

imran-azhar

 

മൃഗങ്ങൽ തമ്മിലുള്ള സൗഹൃദത്തിന്റെ കുസൃതിയുടെയും നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട വന്യമൃഗങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആകാംക്ഷയും കൗതുകവും നിറഞ്ഞ വീഡിയോകള്‍ പലപ്പോഴും മനുഷ്യർക്ക് ഗുണ പാഠമാണ്.

 

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇത്തരം വിഡിയോകൾ വൈറലാകാറുള്ളത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് ചിരി പടർത്തുന്ന അത്തരമൊരു വീഡിയോയാണ്

 

നായയും കുരങ്ങനും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നായയുടെ പുറത്തുകയറി കടയിലെ ചിപ്പ്‌സ് പാക്കറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുന്ന കുരങ്ങനെ വിഡിയോയിൽ കാണാം

 

നായയുടെ പുറത്തുകയറിയ കുരങ്ങന്‍ ചിപ്പ്‌സ് പാക്കറ്റ് പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. താഴെ വീണുപോകുന്നതും തിരിച്ച് നായയുടെ പുറത്തുതന്നെ കയറി വീണ്ടും പാക്കറ്റ് പൊട്ടിച്ചെടുക്കാന്‍ ഊഴം കാത്തുനില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്