Saturday 20 October 2018



'ഏക് ദോ തീന്‍' ദുരന്തമായി മാറിയപ്പോൾ !!! വീഡിയോ കാണാം.....

By BINDU PP .23 Mar, 2018

imran-azhar

 

 


'ഏക് ദോ തീന്‍' എന്ന ഗാനം കോമഡി തരംഗത്തിൽ. മാധുരി ദീക്ഷിത്തിന്റെ മനോഹരമായ നൃത്ത ചുവടുകള്‍ ഇന്നും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടാലും അത്രമാത്രം ജനശ്രദ്ധ ലഭിച്ച ഗാനമാണിത്. അതു കൊണ്ടാണ് ബാഗി 2 വല്‍ ഗാനം വീണ്ടും ഉള്‍പ്പെടുത്തിയത്. ഇത് പ്രേക്ഷകര്‍ക്കിടയില്‍ ഒരു ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്. മാധുരി തകര്‍ത്താടിയ ഗാനത്തില്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസ് ചുവട് വയ്ച്ചിരിക്കുന്നത്.ബാഗി 2 വിലെ ഈ ഗാനം പുറത്തിറങ്ങിയതോടെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ പാട്ടിനെതിരെ വിവാദങ്ങളും തല പൊക്കിയിട്ടുണ്ട്. പുതിയ ഏക് ദോ തീന്‍ എന്ന ഗാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത് തേസാബിന്റെ സംവിധായകന്‍ എന്‍.ചന്ദ്രയും നൃത്തസംവിധായകന്‍ സരോജ് ഖാനുമാണ്. മാധുരി ദക്ഷിത്തിന്റെ നൃത്തചുവടുകളെ കൊല്ലുന്നതിനു തുല്യമാണ് പുതിയ ഭാഗത്തിലെ ജാക്വിലിന്റെ പ്രകടനം. മാധുരി മനോഹരമാക്കിയ നൃത്ത ചുവടുകള്‍ ലൈംഗിക ചുവടുകളിലേയ്ക്ക് തരം താഴ്ത്തി എന്നാണ് ഇവരുടെ വാദം.

 

 വീഡിയോ കാണാം ......