Monday 23 July 2018

വ്യത്യസ്ത പ്രചരണവുമായി ട്രോളന്മാർ എത്തി !

By BINDU PP.09 May, 2018

imran-azhar

 


ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ട്രോളന്മാർ എത്തിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾ ഉയർന്നു വരുന്നുണ്ട്. ഇടത് മുന്നണിക്ക് സപ്പോർട്ടായാണ് ട്രോളന്മാർ ഇറങ്ങിരിക്കുന്നത്.  നാടോടിക്കാറ്റിലെ ദാസനും വിജയനും , തലയണ മന്ത്രത്തിലെ മാമുക്കോയ, റാംജി റാവും സ്പീക്കിങിലെ രംഗങ്ങളും എന്തിനേറെ സ്ഫടികത്തിലെ ചാക്കോ മാഷു വരെ ട്രോളുകളില്‍ നിറയുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുന്ന ചെറുപ്പക്കാരെ ലക്‌ഷ്യം വച്ചാണ് ഇത്തരത്തിൽ ട്രോളന്മാർ ഒരുക്കിയിരിക്കുന്നത്. ഇതൊരു വ്യത്യസ്ത പ്രചരണമായി തന്നെ കണക്കാക്കാം.