Saturday 24 September 2022




ആശുപത്രി സന്ദർശിച്ച് കാട്ടാനകള്‍; അമ്പരന്ന് രോഗികൾ

By santhisenanhs.09 Sep, 2022

imran-azhar

 

പശ്ചിമബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്താന്‍ എത്തിയ കാട്ടാന കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ആശുപത്രിയുടെ ഇടനാഴികളിലൂടെ ഒരു കൂസലുമില്ലാതെയാണ് അവയുടെ നടത്തം.

 

ആശുപത്രിയില്‍ എത്തിയവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നടവരിയുടെ വശങ്ങളിലുള്ള മുറികളിലേക്ക് കാട്ടാനകള്‍ കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. രസകരമായ വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.

 

ആനകള്‍ എവിടെ നിന്നാണ് ആശുപത്രിയില്‍ എത്തിയതെന്ന് വ്യക്തമല്ല. രോഗം ചികിത്സിക്കാന്‍ ആയിരിക്കും ആനകള്‍ എത്തിയതെന്ന് പലരും തമാശരൂപത്തില്‍ കമന്റിട്ടിട്ടുണ്ട്. എന്നാല്‍ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാന്‍ എത്തിയതായിരിക്കുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ പ്രതികരണം. മൃഗങ്ങളുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നത് കൊണ്ടാണ് വന്യ മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് ഇത്തരം സാഹചര്യങ്ങള്‍ വരുത്തുന്ന അപകടങ്ങളും പലരും ചൂണ്ടി കാണിക്കുന്നുണ്ട്.

 

ഐ.എഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ആനകളുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആശുപത്രിയില്‍ ആനകള്‍ എന്തെങ്കിലും കേടുപാടുകള്‍ വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. ആളുകള്‍ വളരെ ദൂരത്ത് നിന്നാണ് ആനകളുടെ ചിത്രങ്ങളും വീഡിയോകളും എടുത്തിരിക്കുന്നത്.