Friday 10 April 2020




കാർഡ്ബോഡിൽ മാർക്കെഴുതി തെങ്ങിൽ ആണിയടിച്ച് തൂക്കി പത്താം ക്ലാസ്സുകാരൻ; ആളെ കണ്ടെത്തി സോഷ്യൽ മീഡിയ

By Sooraj Surendran .10 May, 2019

imran-azhar

 

 

എസ്എസ്എൽസി എന്ന കടമ്പ ചാടികടന്നതിന്റെ സന്തോഷത്തിലും, കടമ്പ മറികടക്കാൻ സാധിക്കാത്തതിന്റെ വിഷമത്തിലുമാണ് വിദ്യാർത്ഥികൾ. അതിനിടയിൽ പലരും തങ്ങൾക്ക് കിട്ടിയ മാർക്കുകൾ എങ്ങനെ പ്രദർശിപ്പിക്കാം എന്ന തത്രപ്പാടിലുമാണ്. തനിക്ക് ലഭിച്ച മാർക്ക് കാർഡ്ബോഡിലെഴുതി തെങ്ങിൽ ആണിയടിച്ച് പ്രദർശിപ്പിച്ച് വൈറലായിരിക്കുകയാണ് ജോഷിൻ എന്ന വിദ്യാർത്ഥി. 'ഞാൻ ജോഷിൻ എനിക്ക് എസ്എസ്എൽസി പരീക്ഷക്ക് 6 A+, 2 A, 2 B+ കിട്ടി, ഇത് ചോദിക്കാനായി ആരും വീട്ടിലേക്ക് തള്ളിക്കൊണ്ടുവരണ്ട' എന്നാണ് ബോർഡിൽ എഴുതിയിരുന്നത്. വിക്കിമീഡിയ പ്രവര്‍ത്തകന്‍ വിശ്വപ്രഭയാണ് ജോഷിന്റെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ കണ്ടെത്തിയിരിക്കുന്നത്. സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൻ ഹിറ്റായിരിക്കുകയാണ്.