Saturday 26 May 2018

'ലഡ്ഡുവും ജിലേബിയും കട്ടുതിന്നത് ഞങ്ങൾ അല്ലാർന്നു! ':ഹര്‍ത്താലിനിടയില്‍ പഫ്സ് കട്ടു തിന്നുന്ന വീഡിയോ സൂപ്പര്‍ഹിറ്റ്‌

By BINDU PP .19 Apr, 2018

imran-azhar

 

 


ജനകീയ ഹർത്താൽ ദിവസത്തിൽ ബേക്കറിയിൽ പലഹാരങ്ങൾ കട്ടുതിന്നുന്ന സമരക്കാരെ ട്രോളന്മാർ ട്രോളി കൊന്നു ! ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളെ മുഴുവന്‍ വീട്ടിലിരുത്തി മലപ്പുറത്ത് രാഷ്ട്രീയ പാര്‍ട്ടിയുടെ അനുകൂലികള്‍ ബേക്കറി കുത്തിപ്പൊളിച്ച് അകത്തു കയറി. ഉണ്ടായിരുന്ന പലഹാരങ്ങള്‍ എല്ലാം കട്ട് തിന്നുകയും ചെയ്തു.

 

എന്തായാലും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തോടുകയാണ്!മുട്ട പഫ്സ് ചുമ്മാ കടയ്ക്കുള്ളില്‍ വച്ചാല്‍ കേടാവും, പിറ്റേന്ന് അത് തന്നെ എടുത്ത് വാങ്ങാന്‍ വരുന്നവര്‍ക്ക് കൊടുക്കുകയും ചെയ്യും. അതുകൊണ്ട് ഹര്‍ത്താലനുകൂലികള്‍ ബേക്കറിയില്‍ കയറി കട്ടു തിന്നെങ്കില്‍ കണക്കായിപ്പോയി എന്നാണ് ട്രോളന്‍മാരുടെ ആഭിപ്രായം!

 

ട്രോളുകൾ കാണാം ....