Saturday 20 October 2018



മഴക്കെടുതിയിൽ വലഞ്ഞ ജനങ്ങൾ : മഴയെ ട്രോളി തളർന്നു ട്രോളന്മാർ

By BINDU PP .19 Jul, 2018

imran-azhar



കേരളത്തിലെ മഴക്കെടുതിയെ ട്രോളികൊള്ളുകയാണ് ട്രോളന്മാർ ടിംസ്. ആദ്യമായാണ് ഇത്തരത്തിൽ മഴയെ ട്രോളുന്നത്. ൺസൂണിനോടൊപ്പം ട്രോള്‍മഴയാണ് ഫേസ്ബുക്കിൽ പെയ്തൊഴിയാതെ വന്നുകൊണ്ടിരിക്കുന്നത്. മഴയോടൊപ്പം സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അടിക്കടി അവധി നൽകുന്ന കളക്ടർമാർ കൂടിയായതോടെ ട്രോളന്മാർക്ക് ട്രോളുകളൊരുക്കാനുള്ള ചേരുവകളെല്ലാമായി. കേരളത്തിലെ പ്രൊഫഷണൽ കോളേജ് വിദ്യാർഥികളെ ഒഴിവാക്കി അവധി നൽകിയതിന് കളക്ട‍ർമാരെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളാണ് ആദ്യമെത്തിയത്. ഇതിനെക്കുറിച്ചുള്ള ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രൊഫഷണൽ കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചത്. ഇതോടെ കളക്ടർമാരെ അഭിനന്ദിച്ചുകൊണ്ടുള്ള ട്രോളുകളുമെത്തി.