Wednesday 15 August 2018

'ആന്ധ്രപ്രദേശ് വഴി മിസോറാമിലേക്ക് ഒരു ബൈക്ക് യാത്ര' :കുമ്മനത്തിന്റെ ട്രോൾ മഴ

By BINDU PP .31 May, 2018

imran-azhar

 

 

ചെങ്ങന്നൂർ വീണ്ടും ഇടതുപക്ഷത്തിന്റെ കൂടെ. സാമൂഹ്യ മാധ്യമം മുഴുവൻ ആഘോഷിക്കുകയാണ്. 'ആന്ധ്രപ്രദേശ് വഴി മിസോറാമിലേക്ക് ഒരു ബൈക്ക് യാത്ര' കുമ്മനത്തിന് ട്രോൾ മഴയാണ്. കുമ്മനം രാജശേഖരന്റെ പിന്നില്‍ ഹെല്‍മറ്റ് ധരിച്ച്‌ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ സോഷ്യല്‍ മീഡിയകളില്‍ വ്യാപിക്കുന്ന വൈറലായ ഒരു ട്രോള്‍ ആണിത്. ഐ.സി.യു തയ്യാറാക്കിയ ഈ ട്രോള്‍ ഒരേ സമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതാണ്.

 

 

ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്നതിനു തൊട്ടു മുന്‍പാണ് അപ്രതീക്ഷിതമായി ബി.ജെ.പി - കോണ്‍ഗ്രസ്സ് നേതൃത്വങ്ങള്‍ രാഷ്ട്രീയ കേരളത്തെ അമ്ബരിപ്പിച്ച ആ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ഉമ്മന്‍ ചാണ്ടിയെ ആന്ധ്രയിലേക്കും കുമ്മനത്തെ മിസോറാമിലേക്കും നിയോഗിക്കലായിരുന്നു അത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാഷ്ട്രപതി അംഗീകരിച്ച്‌ ഉത്തരവ് ഇറക്കിയതിനു ശേഷം മാത്രമാണ് ബി.ജെ.പി നേതാക്കള്‍ പോലും ഈ വിവരം അറിയുന്നത്.