Saturday 24 June 2017

ചൂടോടെ ഒരു പ്ളേറ്റ് ചില്ല് എടുക്കട്ടെ !!! ലെന ട്രോളുകൾ തരംഗമാവുന്നു

By BINDU PP.17 May, 2017

imran-azhar

 

 

 
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച മികച്ച നടിയാണ് ലെന. സോഷ്യൽ മീഡിയ അത്ര ആക്റ്റീവ് അല്ലാത്ത ലെനയാണ് ഇപ്പോൾ നവമാധ്യമങ്ങൾ പിടിച്ചെടുത്തിരിക്കുന്നത്. നല്ല കഥാപാത്രങ്ങളിലൂടെ മാത്രമല്ല മലയാളികളുടെ മനംകവർന്ന ലെന ഒറിജിനൽ ചില്ല് സുഖമായി തിന്നാം എന്നുകൂടെ മലയാളികളെ പഠിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇൻസ്റാമ്ഗ്രാമിലാണ് ലെന ഇത് പോസ്റ്റ് ചെയ്തത്. നല്ല ഒറിജിനൽ ചില്ല് ചോക്ലേറ്റ് കഴിക്കുന്ന രസത്തിലാണ് കഴിക്കുന്നത്. ദ് ആര്ട് ഓഫ് ഈറ്റിങ് ഗ്ളാസ്' എന്ന് പറഞ്ഞാണ് ലെന ഇത് കഴിക്കുന്നത്. നവമാധ്യമങ്ങൾ ഈ വീഡിയോ ആഘോഷിക്കുമ്പോൾ ട്രോളന്മാർ വെറുതെ ഇരിക്കുന്നില്ല. അവർ ഇത് ആഘോഷമായി കൊണ്ടാടുകയാണ്. ഇതുവരെയും ട്രോളന്മാർക്ക് പിടികൊടുക്കാതെ നടക്കുന്ന ലെനയാണ് കിട്ടിയിരിക്കുന്നത് പിന്നെ ട്രോളന്മാർ വെറുതെ ഇരിക്കുമോ ..? ചെംറ്റായാലും ആഘോഷങ്ങളൊക്കെ നടന്നോണ്ടിരിക്കുകയാണ് ഇനി ആരൊക്കെ എന്തൊക്കെ കഴിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം .........

 

ട്രോളുകൾ കാണാം ........

 

 

 

വീഡിയോ   കാണാം ........