Wednesday 10 August 2022




കാളയ്‍ക്കൊപ്പം ബാസ്കറ്റ് ബോൾ കളിക്കുന്ന മനുഷ്യൻ; വീഡിയോ വൈറൽ

By santhisenanhs.27 Jul, 2022

imran-azhar

 

ബാസ്കറ്റ് ബോളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. എന്നാൽ മനുഷ്യൻ കാളയ്ക്കൊപ്പം ബാസ്കറ്റ് ബോൾ കളിക്കുന്ന വീഡിയോ ആരെങ്കിലും കണ്ട് കാണുമോ?. എന്നാൽ, അത്തരതിലോരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ‌ നിറയുന്നത്.

 

വിചിത്രമെന്ന് തോന്നുന്ന വീഡിയോ കണ്ടാൽ ആരായാലും അന്തംവിട്ടു പോകും. കാള ബാസ്കറ്റ് ബോൾ കളിക്കാൻ പറ്റിയ കൂട്ടാണ് എന്ന് തോന്നിയാലും തെറ്റ് പറയാൻ പറ്റില്ല. വിഡിയോയിൽ മത്സരബുദ്ധിയോടെ ഒരു കാള ഗോൾ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ്. കൂടെയുള്ള മനുഷ്യൻ പന്ത് ഗ്രൗണ്ടിൽ ട്രിബിൾ ചെയ്യുന്നത് കാണാം.

 

കാളയും അതിനൊത്ത് നീങ്ങുന്നതും വീഡിയോയിൽ വ്യക്തമാണ്. വീഡിയോയിൽ ഓരോയിടത്തും മനുഷ്യൻ കളിക്കുമ്പോൾ കാളയെ കൂടി പരിഗണിക്കുന്നത് കാണാം, കാളയും തന്റെ അവസരത്തിനായി കാത്ത് നിൽക്കുകയാണ് എന്ന് തോന്നും.

 

നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. ഇതിനോടകം ഒരു മില്ല്യണിലധികം ആളുകൾ വീഡിയോ കണ്ട് കഴിഞ്ഞു.