Saturday 24 September 2022




മണ്ഡപത്തില്‍ വരനും വധുവും തമ്മില്‍ അടിപിടി; വീഡിയോ വൈറല്‍

By priya.09 Aug, 2022

imran-azhar

 

വിവാഹ മണ്ഡപത്തില്‍ വരനും വധുവും തമ്മില്‍ തല്ലുണ്ടാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇരുവരും തമ്മില്‍ വഴക്കുണ്ടാകാനുള്ള കാരണം വ്യക്തമല്ല. കുട്ടികളെ പോലെ പരസ്പരം അടിച്ചും കെട്ടിമറിഞ്ഞും ഇടികൂടുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്.


വിവാഹത്തിന് മുന്‍പേ ഇതാണ് അവസ്ഥയെങ്കില്‍ വിവാഹ ശേഷം എന്താകുമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പലര്‍ക്കും അറിയേണ്ടത് കാരണം തന്നെയാണ്. പക്ഷേ അത് വ്യക്തമല്ല.