Wednesday 24 May 2017

ആറിൽ അഞ്ചു പോയാൽ എന്ത് കിട്ടും ? അഞ്ജുവിന്റെ ശവം കിട്ടും !!! ട്രോൾ ലോകം കിഴടക്കി മമ്മൂക്ക

By BINDU PP.17 Apr, 2017

imran-azhar

 

 


ട്രോളർമാരുടെ പുതിയ ഇര മമ്മൂക്കയാണ്. ചാറ്റ് വിത്ത് മാത്തൂട്ടി എന്ന പരിപാടി ഇതിനോടകം ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. സാധാരണ അഭിമുഖങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫ്രീയായി ഇരുന്ന് കാണാവുന്ന ഇന്റർവ്യൂ ആണ്. പർവ്വതിയുടെയെല്ലാം പല വെളിപ്പെടുത്തലുകൾ ഈ അഭിമുഖത്തിലൂടെയാണ് ഉണ്ടായിരിക്കുന്നത്. പ്രേക്ഷകനെ ഇന്റർവ്യൂയിലേക്ക് കൊണ്ടുവരാനുള്ള മൂഡ് ഉണ്ടാക്കാൻ മാത്തുകുട്ടിക്ക് സാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്തുകുട്ടിയുമായി ചാറ്റ് ചെയ്യാൻ എത്തിയത് മമ്മുട്ടിയായിരുന്നു. എന്നാൽ മമ്മുട്ടിയുടെ സ്ഥിരം അഭിമുഖ ശൈലി തന്നെ മാറിയിരിക്കുന്നു. തമാശകളും കൗണ്ടറുകൾ അടിച്ചുമാണ് ഇന്റർവ്യൂ മുന്നോട്ട് പോയത്.എന്നാൽ ട്രോളന്മാർക്ക് ഇത് കോമഡിയയാണ് തോന്നിയത്. മമ്മൂട്ടിയുടെ ചളി അടികളെ ട്രോളുകളാക്കി, സോഷ്യൽ മീഡിയ അത് ആഘോഷമാക്കി എന്ന് തന്നെ പറയാം...ട്രോളുകളിൽ പ്രധാനമായി അവലംബിക്കുന്നത് മമ്മുട്ടിയോടുള്ള മാത്തുക്കുട്ടിയുടെ ചോദ്യങ്ങളും അതിന് മമ്മുട്ടിയുടെ തമാശനിറഞ്ഞ മറുപടികളുമാണ്. സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ് ഈ ട്രോളുകൾ ............