Friday 27 May 2022




നിങ്ങള്‍ ആദ്യം കണ്ടത് മുതലകളേയോ...? പക്ഷിയേയോ...?; സ്വഭാവ സൂചന അറിയാം

By santhisenanhs.19 Apr, 2022

imran-azhar

 

ഓപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത്തരത്തില്‍ ഒരു ചിത്രമാണ് ഇത്. മനശാസ്ത്രപരമായി നിങ്ങൾ, നിങ്ങളെ ആരെങ്കിലും നിയന്ത്രിക്കുന്നത് ഇഷ്ടപ്പെടുന്ന ആളാണോ; അതോ നിങ്ങൾ സ്വയം കാര്യങ്ങളെല്ലാം ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണോ എന്ന് അറിയാനുള്ള സൂചനയാണ് ഈ ചിത്രം നല്‍കുന്നത്.

 

ചിത്രത്തിൽ ഒരുപക്ഷേ നിങ്ങൾ ആദ്യം കാണുന്നത് പരസ്പരം മൂക്കിൽ തൊടുന്ന രണ്ട് മുതലകളെ ആയിരിക്കും. അല്ലെങ്കിൽ ചിറകുകൾ വിടർത്തി പറക്കുന്ന ഒരു പക്ഷിയെ ആയിരിക്കാം.

 

മുതലകളെയാണ് നിങ്ങള്‍ ആദ്യം കാണുന്നതെങ്കിൽ, നിങ്ങൾ സ്വയം കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നവരാവാനുള്ള സാധ്യത കൂടുതലാണ്, എന്തുചെയ്യണമെന്ന് നിങ്ങളോട് ആരെങ്കിലും പറയുന്നതും ഇഷ്ടപ്പെടില്ല. അതിനർത്ഥം നിങ്ങൾ പരുക്കനാണ് എന്നല്ല, മറിച്ച് കാര്യങ്ങൾ സ്വയം ചെയ്യാനും നിയന്ത്രിക്കാനും ഇഷ്ടപ്പെടുന്നു എന്നാണ്.

 

പക്ഷിയെയാണ് നിങ്ങള്‍ ആദ്യം കാണുന്നതെങ്കിൽ, മറ്റാരെങ്കിലും നൽകുന്ന ഉത്തരവുകളോ നിർദ്ദേശങ്ങളോ നിങ്ങൾ പിന്തുടരാൻ സാധ്യതയുണ്ട്. ജീവിതത്തിൽ സ്വയം തീരുമാനങ്ങളെടുക്കുന്നതിനേക്കാൾ ആരെങ്കിലും പറയുന്നത് കേട്ട് ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് ഇതിനർത്ഥമത്രെ. അതിനർത്ഥം നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം അഭിപ്രായങ്ങൾ ഇല്ല എന്നല്ല, മറിച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങളും കേൾക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നു എന്നാണ്.

 

ഒരേ സമയം മുതലകളേയും പക്ഷിയേയും കാണാൻ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട് എങ്കിൽ, നിങ്ങളിൽ രണ്ട് സ്വഭാവങ്ങളും ഉണ്ട്. അത് ബാലൻസ് ചെയ്‍തു കൊണ്ടുപോകാൻ കഴിയുന്നവരാണ്.

 

ഏതായാലും ഇത്തരം ഓപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ആധികാരികതയും അവകാശപ്പെടാന്‍ ഇല്ലെങ്കിലും സ്വന്തം സ്വഭാവങ്ങളെ കുറിച്ച് കേൾക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നത് കൊണ്ടുതന്നെ ചിത്രങ്ങള്‍ വൈറലാകാറാണ് പതിവ്.