Tuesday 24 October 2017

പൃഥ്വിരാജിന്റെ പോസ്റ്റിനെ മലയാളികൾ ട്രോളിക്കൊന്നു !!!

By BINDU PP.13 Jun, 2017

imran-azhar

 

 

കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാരിവിതറിയ പൃഥ്വിരാജിനെ മലയാളികൾ ട്രോളി കൊല്ലുന്നു. ഇതെന്തൊരു കഷ്ടം നല്ല ഇംഗ്ലീഷ് സംസാരിച്ചാലും ട്രോളും ...പൃഥ്വിയുടെ മോൾ ഇന്നലെ ആദ്യമായി സ്കൂളിലേക്ക് പറഞ്ഞുവിട്ടതിന്റെ ആയിരുന്നു മലയാളികളെ ഞെട്ടിച്ച ഈ ഇംഗ്ലീഷ്. "First day of school for the lil lady..and I have the jitters! Should put on the cool dad act though! Phew..how time flies! " ഇതായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്. എന്തായാലും പോസ്റ്റ് അങ്ങ് ഹിറ്റായി.ആറ് മണിക്കൂറിനുള്ളിൽ അഞ്ചുലക്ഷത്തോളം പേർ പോസ്റ്റ് കണ്ടു.