Sunday 25 June 2017

പ്രിയങ്കയുടെ വേഷത്തിന് ട്രോൾ മഴ

By BINDU PP.09 May, 2017

imran-azhar

 

 


ന്യൂയോര്‍ക്ക് മെറ്റ് ഗാല റെഡ‍്‍കാര്‍പ്പറ്റില്‍ പ്രിയങ്ക ചോപ്ര തരംഗമായി മാറിയിരുന്നു .പക്ഷേ, ഇന്ത്യക്കാര്‍ എല്ലാവര്‍ക്കും പ്രിയങ്കയുടെ വേഷം ഇഷ്‍ടമായില്ല.അവർ ഇത് ആഘോഷമാക്കുകയാണ്.ബ്രൗണ്‍ നിറത്തിലെ കോട്ട് ഗൗണിലാണ് പ്രിയങ്ക റെഡ് കാര്‍പ്പറ്റില്‍ എത്തിയത്. റാല്‍ഫ് ലോറന്‍ ആയിരുന്നു ഡിസൈനര്‍.ഫാഷൻ ലോകത്തുള്ളവർ പ്രിയങ്കയുടെ വേഷത്തെ വാഴ്ത്തി.നിലം മുഴുവന്‍ പരന്നുകിടക്കുന്ന വേഷത്തിന് പക്ഷേ ഇന്ത്യക്കാർ ട്രോളുകള്‍ ആണ് നൽകിയത്.ഇന്ത്യക്കാർ പ്രിയങ്കയുടെ മനോഹരമായ ഡ്രസ്സിന് ഇങ്ങനെയൊരു ഉപമ പറയുമെന്ന് വിചാരിച്ചിരുന്നില്ല.