Wednesday 24 May 2017

സ്നാപ് ചാറ്റ് സിഇഒയ്ക്കെതിരെ സോഷ്യൽ മീഡിയ പൊങ്കാല

By BINDU PP.17 Apr, 2017

imran-azhar

 

 


സ്നാപ് ചാറ്റ് സിഇഒയ്ക്കെതിരെ സോഷ്യൽ മീഡിയ പൊങ്കാല.ഇന്ത്യ ദരിദ്ര രാഷ്ട്രമാണെന്ന് പരോക്ഷമായി പറഞ്ഞ സ്നാപ് ചാറ്റ് സിഇഒ ഇവാൻ സ്പീഗൽ വൻ വിവാദത്തിലാണ് പെട്ടിരിക്കുന്നത്.ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യയെ കുറിച്ച് നടത്തിയ ഈ പരാമർശം വരും ദിവസങ്ങളിൽ സ്നാപ്ചാറ്റിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. സ്നാപ് ചാറ്റിന്റെ പ്ലേ സ്റ്റോറിൽ തെറി വിളികളുടെ പ്രളയമാണ്. എല്ലാവരും സിഇഒയെയാണ് തെറിവിളിക്കുന്നത്.സ്നാപ് ചാറ്റ് ആപ്പിന് ഒരു സ്റ്റാർ നൽകി സേവനം നിർത്തൂ എന്നാണ് സോഷ്യൽമീഡിയ ഉപയോക്താക്കൾ ആഹ്വാനം ചെയ്യുന്നത്. #BoycottSnapchat , #UninstallSnapchat എന്നീ ഹാഷ്ടാഗുകൾ ഹിറ്റാണ്. സ്നാപ്ചാറ്റിന്റെ റേറ്റിങ് ഓരോ നിമിഷവും താഴോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇതൊന്നും കണ്ട് ചുമ്മാതിരിക്കാൻ ട്രോളന്മാർക്കും സാധിക്കുന്നില്ല എന്നതാണ് മറ്റൊരു സത്യം. ട്രോളന്മാർ തലങ്ങും വിലങ്ങും ആക്രമണം തുടങ്ങിയിട്ടുള്ളത്.