Wednesday 13 December 2017

എസ് ബി ടി അക്കൗണ്ട് ക്ലോസ് ചെയ്തു പകരം 20 രൂപയുടെ കുടുക്ക വാങ്ങി:എസ്ബിഐയുടെ പരിഷ്‌കരണങ്ങൾക്ക് ട്രോൾ മഴ!

By BINDU PP.11 Apr, 2017

imran-azhar

 

 

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങളാണ് ട്രോൾ ലോകത്തിലെ പ്രധാന ചർച്ച. സ്റ്റേറ്റ് ബ്ലേഡ് ഓഫ് ഇന്ത്യ എന്നാണ് ട്രോൾ ലോകം നൽകിയ പേര്.ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കിയ പുതിയ പരിഷ്ക്കരണങ്ങളാണ് ട്രോളന്മാരെ ചൊടിപ്പിച്ചത്. മിനിമം ബാലൻസ് തുക ഉയർത്തിയത് കൂടാതെ ട്രാൻസാക്ഷനുകൾക്ക് നിയന്ത്രണംകൂടി ഏർപ്പെടുത്തിയിട്ടുണ്ട്. മിനിമം ബാലൻസ് നിലനിർത്താത്തവരിൽ നിന്നും ഫൈനും ഈടാക്കും.എസ്‌ബിഐയുടെ ഈ നടപടിക്കെതിരെ നവമാധ്യമത്തിൽ വലിയ പ്രതിക്ഷേധമാണ് അലയടിച്ചത്. ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ ചിന്തിച്ചതിനു വരെ സർവീസ് ചാർജ് ഈടാക്കി എന്നാണു ഒരു ട്രോളൻ പോസ്റ്റ് ഇട്ടത്.