Friday 24 September 2021




സ്‌കൈ ഡൈവിനിടെ വിവാഹാഭ്യര്‍ത്ഥനയുമായി യുവാവ്; തരംഗമായി പ്രൊപ്പോസല്‍ വീഡിയോ

By mathew.03 Mar, 2021

imran-azhar

 


സോഷ്യല്‍ മീഡിയയില്‍ തരംഗമായി വ്യത്യ്യസ്തമായ ഒരു പ്രൊപ്പോസല്‍ വീഡിയോ. റേ എന്ന യുവാവാണ് മറ്റാരും ചിന്തിക്കാത്ത സാഹസത്തിലൂടെ തന്റെ പ്രിയതമയെ പ്രൊപ്പോസ് ചെയ്തത്. കടല്‍ നിരപ്പില്‍ നിന്നും ആയിരത്തിലേറെ അടി ഉയരത്തില്‍ സ്‌കൈ ഡൈവ് ചെയ്യുന്നതിനിടെയാണ് തന്റെ പ്രിയതമ കെറ്റിയോട് റേ വിവാഹാഭ്യര്‍ഥന നടത്തിയത്.

സാഹസിക വിനോദങ്ങളോട് അതിയായ താല്‍പര്യമുള്ള പൈലറ്റാണ് റേ. ഒരു ദിവസം സ്‌കൈ ഡൈവിന് പോകാനായി കെറ്റിയെ വിളിക്കുകയും സ്‌കൈ ഡൈിനിടെ മോതിരം നീട്ടി കെറ്റിയോട് വിവാഹാഭ്യര്‍ഥന നടത്തുകയുമായിരുന്നു. അപ്രതീക്ഷിതമായി ഈ നീക്കത്തില്‍ കെറ്റി ഞെട്ടുന്നതും സമ്മതം പറയുന്നതുമാണ് റേ ചിത്രീകരിച്ച വീഡിയോയില്‍.

 

 
 
 
View this post on Instagram
 
 
 

A post shared by Wingman (@wingmanskydive)