Friday 27 May 2022




കുഞ്ഞുങ്ങളെ രക്ഷിക്കാൻ മൂർഖനോട് ഏറ്റുമുട്ടി അണ്ണാൻ; വീഡിയോ വൈറൽ

By santhisenanhs.25 Apr, 2022

imran-azhar

 

തന്റെ മാളത്തിനരികിലേക്കെത്തിയ മൂർഖനെ വാശിയോടെ ആക്രമിക്കുന്ന അണ്ണാന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെയും ബോട്സ്വാനയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കാലാഗഡി ട്രാൻസ്ഫ്രണ്ടിയർ പാർക്കിലാണ് സംഭവം അരങ്ങേറിയത്.

 

ദക്ഷിണാഫ്രിക്കയിലും സമീപപ്രദേശങ്ങളിലും കാണപ്പെടുന്ന അപകടകാരിയായ വിഷപ്പാമ്പുകളിലൊന്നാണ് കേപ് കോബ്ര. ഈ വിഭാഗത്തിൻ പെട്ട പാമ്പിനെയാണ് ഗ്രൗണ്ട് സ്ക്വിറൽ വിഭാഗത്തിപെട്ട അണ്ണാൻ ആക്രമിച്ചത്.

 

 

വാശിയേറിയ പോരാട്ടമാണ് ഇവരുടെ മുന്നിൽ നടന്നത്. പാമ്പിന്റെ വാലിൽ കടിച്ചു വലിച്ച അണ്ണാനെ പാമ്പ് പലതവണ ആഞ്ഞുകൊത്താൻ ശ്രമിച്ചു. എന്നാൽ ഓരോ തവണയും അതിവിദഗ്ധമായി വഴുതിമാറി അണ്ണാൻ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു, അണ്ണാന്റെ മാളത്തിൽ കുഞ്ഞുങ്ങൾ ഉള്ളതിനാലാവാം അത് പാമ്പിനെ നേരിട്ടതെന്നാണ് നിഗമനം. ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിനു ശേഷം പാമ്പ് അവിടെ നിന്നും പിൻവാങ്ങുകയായിരുന്നു.

 

ഗൈഡായ ദേവ് പുസെയാണ് അണ്ണാന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. വന്യജീവി സങ്കേതത്തിലൂടെ കാൽനടയായി യാത്രചെയ്യുന്നതിനിടയിൽ പാമ്പ് ഇഴഞ്ഞുപോയ പാടുകൾ പുസെ ശ്രദ്ധിചത്. കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോൾ പത്തിവിരിച്ച് ആക്രമിക്കാൻ തയാറെടുത്തു നിൽക്കുന്ന മൂർഖൻ പാമ്പിനെ കണ്ടു. അതിന്റെ തൊട്ടടുത്തായി ആക്രമിക്കാൻ നിൽക്കുന്ന അണ്ണാനെയും കണ്ടു. ഉടൻ തന്നെ പുസെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയായിരുന്നു.