Monday 19 February 2018

"തട്ടത്തിന്‍ മറയത്ത്" പുതിയ വേർഷനിൽ ഹരിശ്രീ അശോകൻ

By BINDU PP.04 Apr, 2017

imran-azhar

 

 

 

"തട്ടത്തിന്‍ മറയത്ത്" പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയാകുന്നത്. ഒരു കാലത്ത് യുവാക്കളില്‍ തരംഗം സൃഷ്ടിച്ച പ്രണയ ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് നിവിൻ പോളിയും ഇഷ തല്‍വാറുമായിരുന്നു, അജു വര്‍ഗ്ഗീസും ഒരു മുഖ്യ വേഷം കൈകാര്യം ചെയ്തിരുന്നു. ഈ ചിത്രത്തിന്‍റെ രമണൻ വേര്‍ഷൻ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

 

 

 

ഹരിശ്രീ അശോകൻ രമണൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ രംഗങ്ങളുമായി കോര്‍ത്തിണക്കിയാണ് രമണൻ വേര്‍ഷൻ തട്ടത്തിൻ മറയത്ത് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ത ട്രോൾ മലയാളം എന്ന പ്രമുഖ ട്രോൾ പേജാണ് വീഡിയോ പുറത്ത് വിട്ടത്. ഫാരിസ് ആണ് ട്രെയിലര്‍ രസകരമായി എഡിറ്റ് ചെയ്തിരിക്കുന്നത്.