Wednesday 28 June 2017

പുലിയെ കണ്ട് പേടിച്ചോടുന്ന അയ്യപ്പൻ !!! വീഡിയോ വൈറൽ

By BINDU PP.06 Jun, 2017

imran-azhar

 

 

 

പുലിയെ കണ്ട് പേടിച്ചോടുന്ന അയ്യപ്പനാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. അയ്യപ്പൻ സങ്കൽപ്പത്തെ പാടെ മാറ്റിമറിക്കുന്ന ഒരു വീഡിയോ ആണ് ഇത്. സോഷ്യൽ മീഡിയ മുഴുവനും ഇത് കണ്ട് ചിരിക്കുകയാണ്. ക്യൂട്ട് എന്ന് എല്ലാവരും ഒരേ ശബ്ദത്തിൽ പറയുന്നു.ഒരു ഫാന്‍സി ഡ്രസ് മത്സരത്തില്‍ നിന്നുള്ള അയ്യപ്പന്റേയും പുലിയുടേയും ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.പുലിയെ ഔദ്യോഗിക വാഹനമാക്കിയ അയ്യപ്പന്റെ വേഷമണിഞ്ഞ് ഫാന്‍സ് ഡ്രസ്സിനെത്തിയ കുഞ്ഞ് പുറകില്‍ പുലി എത്തിയത് അറിഞ്ഞില്ല. അയ്യപ്പനായി വേദിയില്‍ അവതരിച്ച കുഞ്ഞ് കാണികളുടെ പൊട്ടിച്ചിരി കേട്ടാണ് തിരിഞ്ഞു നോക്കിയത്. നോക്കിയപ്പോഴതാ മുന്നില്‍ കയറുംപൊട്ടിച്ചൊരു പുലി..!പിന്നെ ഒന്നും നോക്കിയില്ല, മുന്നും പിന്നും നോക്കാതെ ഒരൊറ്റ ഓട്ടമായിരുന്നു.അയ്യപ്പന്റെ ഓട്ടം വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും ഏറെ വൈറലായത് .എറണാകുളം പെരുമ്പിള്ളി സ്വദേശികളായ വിജിത്ത്- രാധിക ദമ്പതികളുടെ മകളായ വൈഗ കൃഷ്ണയാണ് സോഷ്യല്‍ വൈറലായ അയ്യപ്പന്റെ വേഷം കെട്ടിയത്. പെരുമ്പിള്ളിയില്‍ ഒരു അംഗനവാടി പരിപാടിക്കിടെ നടന്ന സംഭവം അജിത്ത് പെരുമ്പിള്ളിയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

 

വീഡിയോ കാണാം