Friday 22 February 2019


സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയ പ്രസന്ന മാസ്റ്റർക്ക് ട്രോളന്മാരുടെ ഉഗ്രൻ പണി !!!

By BINDU PP.27 Jul, 2017

imran-azhar

 

 

 

സന്തോഷ് പണ്ഡിറ്റിനെ പരിഹസിച്ച പ്രസന്ന മാസ്റ്ററെ ഓടിച്ചിട്ടാണ് ട്രോളന്മാർ ട്രോളുന്നത്. എന്നാൽ സന്തോഷ് പണ്ഡിറ്റിനൊപ്പം അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞ പ്രയാഗ മാർട്ടിനെ വാഴ്ത്തുകയാണ് ട്രോളന്മാർ.

 

 

ഡി4 ഡാന്‍സ് വേദിയില്‍ വെച്ചാണ് സന്തോഷ് പണ്ഡിറ്റിനെതിരെ പ്രസന്നയുടെ പരാമര്‍ശം. പ്രയാഗ മാര്‍ട്ടിന് ‘കിട്ടിയ സന്തോഷ് പണ്ഡിറ്റ് പണി’ എന്ന തലക്കെട്ടില്‍ ചാനല്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.

ഡാന്‍സ് പരിപാടിയിലെ ഗെയിമിനിടെ നടിയായ പ്രയാഗയ്ക്ക് അവതാരക ഒരു പ്ലക്കാര്‍ഡ് നല്‍കുകയായിരുന്നു. അതില്‍ എഴുതിയ ആളുടെ പേര് കണ്ടുപിടിക്കുകയാണ് പ്രയാഗ ചെയ്യേണ്ടത്. സൂചനയായി ജഡ്ജസിനോടും വേദിയിലുളളവരോടും ചോദ്യം ചോദിക്കാം.

 

സന്തോഷ് പണ്ഡിറ്റിന്റെ പേരാണ് പ്ലക്കാര്‍ഡിലുളളതെന്ന് പ്രയാഗയ്ക്ക് കാണാന്‍ കഴിയില്ല. ഇദ്ദേഹം ഹാന്‍ഡ്സം ആണോ എന്ന പ്രയാഗയുടെ ചോദ്യത്തിന് അല്ല എന്നാണ് പ്രസന്ന ഉത്തരം പറഞ്ഞത്. എന്നാല്‍ താരം സന്തോഷാണെന്ന് തിരിച്ചറിഞ്ഞ പ്രയാഗ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നാണ് പറഞ്ഞത്. എന്തായാലും പ്രസന്ന മാസ്റ്റർക്ക് എട്ടിന്റെ പണി കിട്ടി.