Tuesday 22 May 2018

ട്രോളന്മാരെക്കാൾ വലിയ ട്രോളൻ !!!

By BINDU PP .22 Feb, 2018

imran-azhar

 

 

പ്രൈവറ്റ് ബസ് സമരം ട്രോളന്മാർ ആഘോഷിച്ചിരുന്നു.എന്നാൽ ഏറെ വ്യത്യസ്തമായി കണ്ടത് പ്രമുഖ പത്രത്തിന്റെ ഫ്രണ്ട് പേജിലെ ട്രോളായിരുന്നു. പഞ്ചാബി ഹൗസ് സിനിമയില്‍ ഹരിശ്രീ അശോകന്റെ കഥാപാത്രമായ രമണ്‍ പറയുന്ന ഡയലോഗ് ഉപയോഗിച്ചായിരുന്നു ട്രോള്‍.സ്വകാര്യ ബസുടമകളെ ട്രോളിയ ഡയലോഗ് സോഷ്യല്‍ മീഡിയെ ഏറ്റെടുക്കുകയായിരുന്നു. രാഷ്ട്രദീപികയുടെ കണ്ണൂര്‍ സബ് എഡിറ്റര്‍ കെ.പി ഷൈജുവിന്റെയാണ് തലക്കെട്ടില്‍ ട്രോള്‍ നല്‍കാനുള്ള ആശയം.

 

ഞങ്ങള്‍ നേരെ മുഖ്യമന്ത്രിയുടെ അടുത്തേക്കു ചെന്നു. എന്നിട്ട്?
മര്യാദയ്ക്കു നിരക്കു കൂട്ടാന്‍ പറഞ്ഞു, എന്നിട്ട്?
അപ്പോ അങ്ങേരു പറ്റില്ലെന്നു പറഞ്ഞു.. അപ്പൊ?
അപ്പൊ ഒരു തീരുമാനമായില്ലേ എന്നാണ് ട്രോള്‍.