Wednesday 23 August 2017

മരം നടാൻ ഇറങ്ങുന്നവർ അവസാന പരിസ്ഥിതി ദിനത്തിൽ നട്ട മരങ്ങൾ അവിടുണ്ടോ എന്നൊന്നു നോക്കുക !!!

By BINDU PP.06 Jun, 2017

imran-azhar

 

 

 

ജൂൺ 5 ഓരോ മരം നട്ട് എല്ലാവരും മാതൃകയാക്കി ഈ വർഷത്തെ പരിസ്ഥിതി ദിനത്തെ . എന്നാൽ ട്രോളന്മാർ ചുമ്മാ ഇരുന്നില്ല. ഇന്ന് മരം നടാൻ ഇറങ്ങുന്നവർ അവസാന പരിസ്ഥിതി ദിനത്തിൽ നട്ട മരങ്ങൾ അവിടെയുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും എന്നാണ് മിക്കവരും നവമാധ്യമത്തിൽ കുറിക്കുന്ന സന്ദേശം.കലാരാഷ്ട്രീയ മേഖലയിലുള്ള പലരും പരിസ്ഥിതി ദിനത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തി. ഒരുകോടി മരങ്ങൾ നടാനുള്ള സർക്കാരിന്റെ യജ്ഞത്തെ കുറിച്ച് പോസ്റ്റ് ചെയ്ത മുഖ്യമന്ത്രി തൈകൾ നടുക മാത്രമല്ല അത് മരമായി വളരുവാനുള്ള കരുതലും ഉറപ്പാക്കണം എന്ന് കുറിക്കുന്നു.