Saturday 26 September 2020




'പത്ത് വർഷമായി താൻ കൈ കഴുകാറില്ല'; വെളിപ്പെടുത്തലുമായി പ്രശസ്ത ടെലിവിഷൻ അവതാരകൻ

By Sooraj Surendran .11 Jan, 2020

imran-azhar

 

 

ന്യൂയോർക്ക്: താൻ പത്ത് വർഷമായി കൈ കഴുകാറില്ലെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ടെലിവിഷൻ അവതാരകൻ ലൈവ് ഷോയിൽ. ടിവി അവതാരകനായ പീറ്റ് ഹെഗ്സെത്താണ് ഇത്തരത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഫോക്സ് ന്യൂസിലെ ഫോക്സ് ആന്‍റ് ഫ്രണ്ട്സ് എന്ന പരിപാടിയിലാണ് ഹെഗ്സെത്തിന്റെ തുറന്നുപറച്ചിൽ. 'കീടാണുക്കള്‍ ഒരു യഥാര്‍ഥ കാര്യമല്ല. അവയെ താന്‍ കണ്ടിട്ടില്ല. ഇതുമൂലം തനിക്ക് ഇതുവരെ അസുഖം പിടിപെട്ടിട്ടില്ലെന്നും ഹെഗ്സെത്ത് പറഞ്ഞു'. ഫോക്സ് ആന്‍ഡ് ഫ്രണ്ട്സ് എന്ന ലൈവ് പരിപാടിക്കിടെയാണ് സംഭവം. ഹെഗ്സെത്തിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഹെഗ്സെത്തിന്റെ പ്രതികരണം ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞു.