Sunday 18 April 2021




എട്ടാം വയസില്‍ പണി തുടങ്ങി, എനിക്കിപ്പോള്‍ 48; വൈറലായി കമന്റ്

By Meghina.28 Jan, 2021

imran-azhar

മുഖ്യമന്ത്രി പിണറായി വിജയൻറെ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വാര്‍ത്ത പങ്കുവെച്ചുകൊണ്ടുളള മുഖ്യമന്ത്രി പിണറായി വിജയൻറെ ഫെയ്‌സ്ബുക്ക് കുറിപ്പിന് താഴെ പദ്ധതി പൂര്‍ത്തീകരണത്തിനെടുത്ത കാലതാമസത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എന്നയാള്‍ ഇട്ട കമന്റ് വൈറലാകുന്നു .

 


തനിക്ക് എട്ടുവയസ്സുളളപ്പോള്‍ ആരംഭിച്ച പദ്ധതി തനിക്ക് 48 വയസ്സായപ്പോഴെങ്കിലും തീര്‍ന്നുകാണുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു നസീറിന്റെ കമന്റ്.

 

"എനിക്ക് എട്ട് വയസുള്ള സമയത്ത് സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങിയ ഒരു പ്രോജക്ട് ആണിത്.

 


എറണാകുളത്ത് നിന്ന് പുറക്കാട് ഉള്ള ബാപ്പയുടെ ഉമ്മയുടെ വീട്ടിലേക്കുള്ള യാത്രയില്‍ എന്നും ഓര്‍ക്കും ഈ പ്രോജക്ട് ഇങ്ങിനെ നീണ്ടുപോകുന്നത് എന്തുകൊണ്ട് ആണെന്ന്.

 


എനിക്ക് നാല്പത്തി എട്ടു വയസായ ഇക്കൊല്ലം എങ്കിലും ഈ പ്രോജക്ട് തീര്‍ന്നു കാണുന്നതില്‍ സന്തോഷ" മെന്ന് നസീര്‍ കമന്റില്‍ പറയുന്നു.

 


മൂവായിരത്തിലധികം ലൈക്കുകളാണ് ഈ കമന്റിന് ഇതിനകം ലഭിച്ചിരിക്കുന്നത്.

 


348 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ആലപ്പുഴ ബൈപ്പാസ് ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

 

റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് കാലതാമസം വരുത്തിയത്.