By online desk .18 Jan, 2021
ബ്രിട്ടൻ സ്വദേശിയായ യുവതി ട്വിറ്ററിൽ പങ്കുവച്ച ഒരു കത്ത് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. പങ്കാളിയുമായി സെക്സിൽ ഏർപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് യുവതിയെ തേടി അയൽവാസികളുടെ കത്ത് എത്തുന്നതെന്നാണ് ഡെയ്ലി മെയില്‍ റിപ്പോർട്ട് ചെയ്തത്.
ആദ്യം ആ കത്ത് വായിച്ചപ്പോൾ തനിക്ക് ചിരിയാണ് വന്നതെന്ന് യുവതി പറയുന്നു. എന്നാൽ അവർ അതിൽ ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകൾ തന്നെ അസ്വസ്ഥയാക്കിയെന്നും യുവതി പറഞ്ഞു.
'സെക്സിനിടയിൽ പന്നിയെ പോലെ അലറിവിളിക്കുന്നത് നിർത്തൂ, ഞങ്ങൾക്ക് അത് അസ്വസ്ഥയുണ്ടാക്കുന്നുണ്ട്' എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.
അത് ഏറ്റവും മനോഹരമായ ശബ്ദമാണെന്നായിരുന്നു താൻ കരുതിയതെന്ന കുറിപ്പോടെയാണ് യുവതി കത്ത് പോസ്റ്റ് ചെയ്തത്.
അസൂയാലുക്കളായ അയൽവാസികൾ ഉണ്ടായാൽ ഇങ്ങനെയിരിക്കുമെന്നാണ് തന്നോട് പലരും പറയുന്നതെന്നും യുവതി പറഞ്ഞു. അയൽവാസികൾക്ക് കാമസൂത്ര പുസ്തകം വായിക്കാൻ നൽകുന്നത് നല്ലതായിരിക്കുമെന്നാണ് ഒരാൾ യുവതിയെ ആശ്വസിപ്പിച്ചുകൊണ്ട് കമന്റ് ചെയ്തതു.
കത്തിൽ ആവശ്യത്തിന് തിരുത്തലുകൾ വരുത്തി എഴുതിയവർക്ക് തന്നെ തിരിച്ച് അയക്കണമെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു. ട്വിറ്ററിൽ ഇതിനകം 21,000 ലൈക്കുകളും ആയിരത്തിന് മുകളിൽ റീട്വീറ്റുകളുമാണ് ട്വീറ്റിന് ലഭിച്ചിരിക്കുന്നത്.