Monday 24 June 2019




പശുവിനെ ബൈക്കിന് മുന്നില്‍ ഇരുത്തി യുവാവിന്റെ സവാരി (വീഡിയോ)

By Online Desk .28 May, 2019

imran-azhar

 

 

ഇസ്ലാമാബാദ്: പശുവിനെ ബൈക്കിന് മുന്നില്‍ ഇരുത്തി യുവാവിന്റെ സവാരി. പാകിസ്ഥാനില്‍ നിന്നുള്ള ഈ വീഡിയോ ദൃശ്യം ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. പാകിസ്ഥാനിലെ ഒരു സിവില്‍ ഉദ്യോഗസ്ഥന്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു. വീഡിയോയില്‍ റോഡിലൂടെ രണ്ട് മോട്ടോര്‍ ബൈക്ക് പോകുന്നത് കാണാം. ഇതില്‍ ഒരു ബൈക്കില്‍ യുവാവ് പശുവിനെ മുന്നിലിരുത്തി യാത്ര ചെയ്യുന്നു. മറ്റൊരു ബൈക്കില്‍ യാത്ര ചെയ്യുന്ന ആള്‍ ഇതിന്റെ വീഡിയോ എടുക്കുന്നതും കാണാം. തലയൊഴിച്ച് പശുവിന്റെ ശരീരം പൂര്‍ണമായും മറച്ച ശേഷമാണ് യുവാവിന്റെ ബൈക്ക് യാത്ര. വളരെ ശാന്തമായി പശു ബൈക്കില്‍ ഇരിക്കുന്നുമുണ്ട്.

 

അതേസമയം വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്. ഒരുവിഭാഗം മൃഗങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്ന് പറയുമ്പോള്‍ ചിലര്‍ പശു കടത്താണെന്ന് ആരോപിക്കുന്നു. ഇത്തരം പ്രവര്‍ത്തികള്‍ നിയമത്തിന് എതിരാണെന്നും മൃഗസംരക്ഷണ നിയമങ്ങളും വാഹന നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇത്തരമൊരു ബൈക്ക് യാത്ര നടത്തുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. മറ്റു ചിലര്‍ ഇതിനെ ഒരു കൗതുകമായും വിശേഷിപ്പിക്കുന്നു. 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. യുവാവ് ക്യാമറയില്‍ നോക്കി 'കമാല്‍' എന്ന് പറയുന്നുണ്ട്. ഇത് പാകിസ്ഥാന്‍ വാചകമാണ്.