Wednesday 19 September 2018വിനയ് ഫോര്‍ട്ട് പ്രേമത്തില്‍ സ്റ്റക്ക്, ഇനി ഗോഡ് സേ ..

By Farsana Jaleel A.01 Feb, 2017

imran-azhar

 

 

ഗോഡ്‌സേയിലെ ഗാന്ധിയന്‍ വേഷം ഒട്ടും പരിചിതമല്ല, വേഷം, ശരീരഭാഷ, നോട്ടം തുടങ്ങിയവയൊന്നും എനിക്കറിയാത്തതാണ്. പക്ഷെ ഈ വെല്ലുവിളി ഞാന്‍ ധൈര്യപൂര്‍വ്വം ഏറ്റെടുക്കുന്നു. പക്ഷെ ഒരുകാര്യം എനിക്കുറപ്പാണ്. ദുല്‍ക്കറോ നിവിനോ ആയിരുന്നു നായകനെങ്കില്‍ ഈ ചിത്രം കൂടുതല്‍ പേരിലേക്ക് എത്തുമായിരുന്നു. അത് ചിത്രത്തിന് ഗുണം ചെയ്യുമായിരുന്നു. ഗോഡ്‌സേയുടെ ഒരേയൊരു പരിമിതിയും ഇതുതന്നെ - വളരെ ചെറിയ കാലത്തിനുള്ളില്‍ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയ വിനയ്‌ഫോര്‍ട്ട് പറയുന്നു.

 

 

ടി.എന്‍ പ്രകാശിന്റെ "ഗാന്ധിമാര്‍ഗ്ഗം" എന്ന ചെറുക്കഥയെ ആസ്പദമാക്കി ഷെറി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോഡ് സേ. ഗാന്ധിലുക്കിലാണ് വിനയ് ഈ ചിത്രത്തില്‍ പ്രത്യക്ഷപെ്പടുന്നത്.


തിരക്കഥ സ്വധീനിച്ചു..
സംവിധായകന്‍ ഷെറി ചേട്ടന്‍ വിളിച്ച് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഗോഡ്‌സേയെ കുറിച്ചു പറഞ്ഞു. അതിനു മുമ്പു എനിക്ക് ഷെറി ചേട്ടനെ അറിയാമായിരുന്നു. തിരക്കഥ കേട്ടപേ്പാള്‍ തന്നെ ഇഷ്ടമായി. മുഖ്യധാര ചിത്രങ്ങളില്‍ സാധാരണ പുതുതായി ഒന്നും തന്നെ കാണില്ല. അഭിനയമുഹൂര്‍ത്തങ്ങള്‍ ഉണ്ടാകില്ല. ചെയ്ത കഥാപാത്രം തന്നെ ആവര്‍ത്തിക്കും. ഇതാണ് പൊതുവെയുള്ള അവസ്ഥ. അതിനിടയിലാണ് ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത ഗോഡ്‌സേ തേടിയെത്തിയത്.

 

ബ്രില്ല്യന്റ് സംവിധായകന്‍..
വളരെ ബ്രില്ല്യന്റ് സംവിധായകനാണ് ഷെറി. കഴിഞ്ഞ 10 വര്‍ഷത്തെ മലയാള സിനിമയെടുത്താല്‍ അടൂരിന്റെയും അരവിന്ദന്റെയും പേര് പറയും പോലെ മലയാള സിനിമയ്ക്ക് ഇനി പറയാനാകുന്നതായി ഷെറി ചേട്ടന്റെ പേര് മാറിയേക്കാം. അത്ര വെല്‍ സ്റ്റഡീഡാണ് സിനിമ. ഷെറി ചേട്ടനൊപ്പം വര്‍ക്ക് ചെയ്തത് നല്ല അനുഭവമായിരുന്നു.

 

ഗാന്ധിസത്തിലേക്ക്..
സ്‌കൂള്‍ പാസ്ഔട്ടാണ് ഹരി എന്ന എന്റെ കഥാപാത്രം. ആദ്യം അയാള്‍ ഒരു അരാജകവാദിയാണ്. ഗാന്ധിയെ അയാള്‍ക്ക് തീരെ ഇഷ്മല്ല. വ്യക്തിപരമായി ഗാന്ധിയനോ ഗാന്ധിഫാനോ ഒന്നുമല്ല. ഗാന്ധി മാര്‍ഗ്ഗം എന്നൊരു പരിപാടി അവതരിപ്പിക്കാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നു. ക്രമേണ അയാള്‍ ഗാന്ധി മാര്‍ഗ്ഗത്തിലെത്തി. ഗാന്ധിസത്തിന് അടിമപ്പെടുന്നു. ഒരു നാടകത്തിന് വേണ്ടി ഗാന്ധിയനായ അയാള്‍ ഒടുവില്‍ ഗാന്ധിസം ബാധിച്ച് ഗാന്ധിയായി മാറുന്നു. ചിത്രത്തിലെ ഗാന്ധി മേക്കോവര്‍ റിയല്‍ ഗാന്ധിയുടേതല്ല. ഒരു നാടകത്തില്‍ അഭിനയിക്കാന്‍ വേണ്ടി ഗാന്ധിയാകുന്നതാണ്. ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാനുള്ള കാരണവും ഗാന്ധിയുമായുള്ള സാദൃശ്യമാണ്.

 

ഗോഡ്‌സേയുടെ പരിമിതി..
ഗോഡ്‌സേയ്ക്കുള്ള ഏറ്റവും വലിയ പരിമിതി നായകന്‍ ദുല്‍ഖര്‍ സല്‍മാനോ നിവിന്‍ പോളിയോ അല്ലാത്തതാണ്. എന്നെപ്പോലെ ഒരു സാധാരണ ആള്‍ ചെയ്യുന്നതിനേക്കാള്‍ താരമൂല്യമുള്ള ഒരാള്‍ ഈ വേഷം ചെയ്യണമായിരുന്നു എങ്കില്‍ കൂടുതല്‍ ആളുകളിലേക്ക് ഈ ചിത്രം എത്തുമായിരുന്നു. ഞാന്‍ ഇത്രയും കഷ്ടപെ്പട്ട് ഒരു വേഷം ഇതുവരെ ചെയ്തിട്ടില്‌ള. ഇതില്‍ ഭയങ്കര ഇമോഷണല്‍ ബ്രേക്ക് ഡൗണുണ്ട്. സാധാരണ സിനിമകളിലേതു പോലെ ലോംഗ് ഷോട്ട്, മിഡ് ഷോട്ട്, സജഷന്‍ ഷോട്ട് അങ്ങനെയൊന്നുമില്ല. ചിത്രത്തിന്റെ ഭൂരിഭാഗവും കണ്ണൂരിലെ താളിക്കാവൂരില്‍ ബംഗാളികള്‍ താമസിക്കുന്ന ഒരു ലോഡ്ജിലാണ് ചിത്രീകരിച്ചത്.

 

 

അഭിനയിക്കുകയായിരുന്നില്ല..
ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥയോട് അടുത്തു നില്‍ക്കാനും എല്ലാ ഷോട്ടിലും സത്യസന്ധത പുലര്‍ത്താനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഓരോ സിനിമയ്ക്കും ഓരോ തരത്തിലുള്ള തയ്യാറെടുപ്പുകള്‍ വേണം. ചില സിനിമകളില്‍ അഭിനയിക്കുമ്പോള്‍ തിരക്കഥ വായിച്ചു നോക്കിയിട്ടേ അഭിനയിക്കൂ. അതു പിന്നെ മറന്നു പോകുകയും ചെയ്യും. പക്ഷേ ഇതിന്റെ ഓരോ സീനും മനസ്‌സില്‍ കണക്കു കൂട്ടിയാണ് ചെയ്തത്. ഹരിചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ ഇമോഷണല്‍ ബ്രേക്ക് ഡൗണുകള്‍ സത്യസന്ധമായി ചെയ്യാന്‍ കഴിഞ്ഞു.

 

സ്വന്തം കുഞ്ഞിനോടുള്ള സ്‌നേഹമാണ് ചില സിനിമകളോട് തോന്നുന്നത്. മറ്റു പല സിനിമകളെയും പോലെ പേരുള്ള നടന്മാരോ അണിയറ പ്രവര്‍ത്തകരോ ഈ ചിത്രത്തിലില്ല. എങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ ഹൃദയത്തോടു അടുത്തു നില്‍ക്കുന്ന ഒരു സിനിമയായിരിക്കും ഇത്. സാധാരണ സിനിമകള്‍ പോലെയല്ല ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഇതില്‍ ആക്ടറും ക്യാരക്ടറും തമ്മിലുള്ള വ്യത്യാസം അനുഭവിച്ചറിയാന്‍ കഴിയുന്ന നിരവധി നിമിഷങ്ങളുണ്ട്.

ഹാംഗ് ഓവര്‍..
ട്രെയിന്‍ഡായിട്ടാണല്ലോ പോയത്. ധാരാളം വായിക്കുകയും പഠിക്കുകയും ആകേ്ടഴ്‌സിന്റൈ അനുഭവങ്ങള്‍ മനസ്‌സിലാക്കുകയും ചെയ്തിരുന്നു. ഓരോ ഷോട്ടും എടുക്കുമ്പോള്‍ ആ സീന്‍ തീരും വരെ മാത്രമേ ഇമോഷന്‍സ് ഉണ്ടാകൂ.

 

ലച്ചിത്ര മേളയിലേക്ക്..
പടം റിലീസാകും മുമ്പ് തന്നെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്‌സവ ത്തിലേക്ക് എന്‍ട്രി കിട്ടി. ഇതുപോലെ എന്‍ട്രി കിട്ടിയ പടമായിരുന്നു ഷട്ടര്‍. ഫാമിലിയെ എന്റര്‍ടെയിന്‍ ചെയ്യിക്കുകയും അതേസമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ ചിത്രം ആരേയും സ്വാധീനിക്കുകയും ചെയ്യും. ഫാമിലിയായി കാണുമ്പോള്‍ കംഫര്‍ട്ടബിള്‍ അല്ലാതെ ഒരു വാക്കുപോലും ഇല്ല. ഷട്ടറും ഇതുപോലെയായിരുന്നു.

 

പ്രേമത്തില്‍ തന്നെ..
ഞാനിപ്പോഴും പ്രേമം എന്ന സിനിമയില്‍ തൂങ്ങിക്കിടക്കുകയാണ്. പ്രേമം കഴിഞ്ഞിട്ട് ഞാന്‍ നായകനായി അഭിനയിച്ച രണ്ട് സിനിമകള്‍ റിലീസായി വിജയം നേടി. ഷട്ടര്‍ കഴിഞ്ഞ് ശക്തമായൊരു കഥാപാത്രം കിസ്മത്തിലെ പൊലീസ് ഓഫീസറാണ്.