Friday 22 February 2019


ഈ ജീവിതം തന്നെയാണ് എന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം- വിനീത് സീമ

By Bindu P P.02 Feb, 2017

imran-azhar

 

 

കുഞ്ഞു നാളില്‍ കണ്ണാടിയ്ക്കുമുന്നില്‍ നിന്ന് ആരും കാണാതെ വാലിട്ടു കണ്ണെഴുതുമ്പോഴും ചുണ്ടില്‍  ചായം തേക്കുമ്‌പോഴും ഉള്ളിലെ പെണ്ണിനെ പുറത്തുകാട്ടാന്‍ പേടിയായിരുന്നു വിനീതിന്. വര്‍ഷങ്ങള്‍ക്കിപ്പുറം പെണ്‍ മുഖങ്ങളെ ചായമിട്ട് സുന്ദരിമാരാക്കി അവരുടെ ചേച്ചിയായി തോള്‍ ചേര്‍ന്നു നില്‍ക്കുമ്പോള്‍ വിനീത് സീമയുടെ വാക്കുകളില്‍ നിറയുന്നത് സന്തോഷം മാത്രം.
 
വിനീതിന് സീമയിലേ്ക്ക്  ദൂരം കുറേ ഉണ്ടായിരുന്നു. വോഡഫോണ് കോമഡി സ്റ്റാര്‍സിലൂടെ ഉള്ളിലെ പെണ്ണിനൊരു ഇടമൊരുക്കി ആദ്യമായി വിനീത് പൊതുവേദിയിലെത്തി. 5 വര്‍ഷത്തോളം പ്രേക്ഷകരെ ചിരിപ്പിച്ചു. പിന്നീടായിരുന്നു മേക്കപ്പ് ആര്‍ടിസ്റ്റിലേക്കുള്ള വേഷപ്പകര്‍ച്ച. ജീവിതത്തെ അരികു ചേരാന്‍ വിടാതെ തന്റേതായ ഇടം കണ്ടെത്തിയ യാത്രയെപ്പറ്റി വിനീത് പറയുന്നു.

എന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം ഇപ്പോള്‍ ജീവിക്കുന്ന ഈ ജീവിതം തന്നെയാണ്. ജീവിതത്തിനുനേര്‍ക്ക് ആത്മവിശ്വാസത്തോടെ ചിരിച്ചുകൊണ്ട് വിനീതിനിന്റെ ഉത്തരം ഇതാണ്.
 
 
അഭിനയത്തില്‍ നിന്ന് മേക്കപ്പിന്റെ ലോകത്തേക്ക്..
അഭിനയ രംഗത്ത് എനിക്കൊരുപാട് പരിമിതികള്‍ ഉണ്ടായിരുന്നു. കൂടാതെ ഒരു സ്ഥിരവരുമാനമുള്ള ജോലി വേണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു.  അങ്ങനെയാണ് മേക്കപ്പ് എന്ന കലയെ കൂടുതല്‍ അറിയാനും പഠിക്കാനും ശ്രമിച്ചത്. ചാനല്‍ പരിപാടികളില്‍  ഞാന്‍ സ്വയമാണ് മേക്കപ്പ് ഇടാറുള്ളത്. എല്ലാവരും നല്ല അഭിപ്രായം പറയും. അത് ശെരിക്കും ഈ ഒരു പ്രൊഫഷനിലേക്ക് എത്തിപ്പെടാനുള്ള ഒരു ധൈര്യം കൂടിയായിരുന്നു.  ആ താല്‍പര്യം തന്നെയാണ് ഇപ്പോഴും ഈ പ്രൊഫഷനില്‍ പിടിച്ചുനില്‍ക്കാനും വളരാനും സഹായിച്ചതെന്ന് വിശ്വസിക്കുന്നു. സെലിബ്രിറ്റി ഇമേജ് എന്നെ ഈ പ്രൊഫഷനില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആദ്യമൊക്കെ അതുകൊാണ്ട് മാത്രം എന്നെ സെലക്ട് ചെയ്തവരുണ്ടായിരുന്നു. പക്ഷേ ജോലിയും നന്നായിരിക്കണമല്ലോ...

ഇപ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളിലായും ഞാന്‍ മേക്കപ്പ് ചെയ്യാന്‍ പോകാറുണ്ട്്്. കേരളത്തിന്റെ പുറത്തും ഇപ്പോള്‍ ഒരുപാട് വര്‍ക്ക് കിട്ടുന്നുണ്ട് . കൂടുതലായി നാഗര്‍കോവില്‍ , പോണ്ടിച്ചേരി എന്നി സ്ഥലങ്ങളിലാണ്.
 
 
ട്രാന്‌സ്‌ജെന്റര്‍ പ്രശ്‌നങ്ങളെ എങ്ങനെ കാണുന്നു..
ഏത് മേഖലയിലായാലും പ്രശ്‌നങ്ങള്‍ ഉണ്ട് ചില സമയങ്ങളില്‍ നമ്മുടെ പോരായ്മാ കൊണ്ടാവും  പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുക.സമൂഹത്തില്‍ ഓരോരുത്തരും ഓരോ ചിന്താഗതിക്കാരണ് അതനുസരിച്ച് പെരുമാറാന്‍ സാധിച്ചാല്‍ തന്നെ പകുതി പ്രശ്‌നങ്ങള്‍ ഒഴിവായി.  ഏതൊരു വ്യക്തിയ്ക്കും അവരുടേതായ കഴിവുകള്‍ തിരിച്ചറിഞ്ഞു   തൊഴില്‍ മേഖല കണ്ടെത്തിക്കഴിഞ്ഞാല്‍ എവിടേയും ഒറ്റപ്പെടേണ്ടി വരില്ല. നല്ലൊരു തൊഴിലാണേല്‍ അവരെ ഒരിക്കലും ട്രാന്‍സ്‌ജെന്റര്‍ എന്ന്  പറഞ്ഞു മാറ്റിനിര്‍ത്തുകയില്ല. സമൂഹം നമ്മളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യും.
 
 
ട്രാന്‍സ്‌ജെന്റര്‍  പ്രക്ഷോഭങ്ങളെ കുറിച്ച്...
അടുത്തിടെയായി ഞങ്ങളുടെ  കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനെന്ന പേരില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ പലതും വെറും കാണിച്ചുകൂട്ടല്‍  മാത്രമാണോ എന്ന്  പലപ്പോഴും തോന്നാറുമുണ്ട്.നമുക്ക് സ്വാതന്ത്ര്യ വേണമെന്ന് പ്രസംഗിച്ചിട്ട് ഒരു കാര്യവുമില്ല.  എല്ലാവരും അംഗീകരിക്കണമെങ്കില്‍ ഒരു ജോലി വേണം . സ്വന്തമായി വരുമാനം ഉള്ളവരെയാണ് എല്ലാവര്ക്കും ബഹുമാനം ഉണ്ടാവും.  സമൂഹത്തെ മാറ്റാന്‍  ശ്രമിക്കാതെ സ്വയം ഒരു മാറ്റം് കണ്ടെത്തിയാല്‍ സമൂഹം  നമ്മളെ അംഗീകരിക്കും.

 
ട്രാന്‍സ്‌ജെന്റര്‍ മേക്കപ്പ് ആര്ടിസ്റ്റുകള്‍ കൂടുന്നു...
ഞങ്ങളെ പോലുള്ളവര്‍ ഏറ്റവുമധികം പ്രശ്നം നേരിടുന്നത് ജോലിസ്ഥലങ്ങളിലാണ്. മാന്യമായി തൊഴില്‍ ചെയ്ത് ജീവിക്കാന്‍ ആദ്യം വേണ്ടത് അതിനുള്ള സാഹചര്യങ്ങളാണ്. ഞങ്ങള്‍ക്ക് സുരക്ഷിതമായ മേഖലയാണ് ഡിസൈനിങ്, മേക്കപ്പ് എന്നിവയെല്ലാം. ഓഫീസ് ജോലികളിലെ സുരക്ഷിതത്വമില്ലക്കായ്മായാണ്  ഇങ്ങനെയുള്ള  പ്രൊഫഷനില്‍ ഞങ്ങളെ എത്തിക്കുന്നത് . മറ്റുള്ളവരെ ആശ്രയിക്കാതെ നമുക്ക് ജോലിചെയ്യാന്‍ സാധിക്കണം.
 
 
ട്രാന്‍സ്ജിന്റേഴ്‌സിന്റെ ഐ എഫ് എഫ് കെ പങ്കാളിത്തം...
എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ജനുവരിയില്‍ സീസണ്‍ ആണ. അതു കൊണ്ട് തിരക്കില്‍പെട്ടുപോയി. പങ്കെടുക്കാന്‍ പറ്റാത്തതിന് സങ്കടംണ്ട് . ഐഎഫ്എഫ്‌കെ പോലുള്ള ജനപങ്കാളിത്തമുള്ള പരിപാടികളില്‍ ഞങ്ങള്‍ക്ക് നിറസാന്നിധ്യമാവാന്‍ കഴിഞ്ഞത് വളരെയേറെ സന്തോഷകരമാണ്. ഞങ്ങളെ പോലുള്ളവരെ  അംഗീകരിക്കാന്‍ മുന്നോട്ട് വരുന്നത് വളരെ പോസിറ്റീവായി കാണുന്നു. ഇത്തരത്തിലുള്ള പിന്തുണ വളരെ സന്തോഷകരമായ കാര്യമായാണ്. ഇനിയും ഇതുപോലുള്ള പരിപാടികളില്‍ അംഗീകാരം ലഭിക്കണം ഞങ്ങള്‍ക്ക്.
 

സോഷ്യല്‍ മീഡിയ കൂട്ട്...
നല്ല സപ്പോര്‍ട്ട് ആണ്  സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. അവിടെ ഒരുപാട് സൗഹൃദങ്ങളുണ്ട് . സോഷ്യല്‍ മീഡിയ ഒരു   നേരമ്പോക്കായി   ഒരിക്കലും കണ്ടിട്ടില്ല. സ്വന്തം ഐഡന്റിറ്റി കളഞ്ഞു കുളിക്കുന്നവരുണ്ട്. അവരില്‍ ട്രാന്‍സ്!ജിന്റേഴ്‌സ് സുഹൃത്തുക്കളുമുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ ക്ക്  ഞാന്‍ എതിരാണ്.
 
 
ട്രാന്‍സ്‌ജെന്റര്‍ എന്ന നിലയിലെ പ്രശ്‌നങ്ങള്‍...
വലിയ പ്രശ്‌നങ്ങളൊന്നുംഅഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. ഞാന്‍ പ്ലസ് വണ്‍ പൂര്‍ത്തിയാക്കിയുടനെ പ്രൊഫഷനിലേക്ക് തിരിഞ്ഞു. ചാനല്‍ പരിപാടിയിലൂടെ വന്നതുകൊണ്ട് ് എല്ലാവരും ബഹുമാനവും സ്‌പോര്‍ട്ടുമൊക്കെ തന്നിരുന്നു.പക്ഷെ പലരുടെയും കാര്യം ഇങ്ങനെയല്ല. നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നവര്‍ ഞങ്ങള്‍ക്കിടയിലുണ്ട്.
 
 
അഞ്ജലി അമീര്‍ സിനിമയിലേക്ക്...
വളരെയേറെ അഭിമാനം തോന്നിയ നിമിഷമാണ് അത്. ഞങ്ങളിലൊരാള്‍  ഉയരങ്ങള്‍ താണ്ടുമ്പോള്‍ അത് ഞങ്ങള്‍ ഓരോരുത്തര്‍ക്കും വളരെയേറെ അഭിമാനമാണ് . കഴിവുകള്‍ സമൂഹം അംഗീകരിക്കുമ്പോഴാണല്ലോ വിജയം കൈവരിക്കുന്നത്.
 
ഇതുവരെയും ചലച്ചിത്ര മേഖലകളിലും ട്രാന്‍സ് ജെന്റര്‍ കമ്മ്യൂണിറ്റി വളരെ മോശമായാണ് ചിത്രികരിച്ചിട്ടുള്ളത്. അവിടെനിന്ന് ഇത്തരമൊരു നേട്ടത്തിലേക്കുള്ള ദുരം വളരെ വലുതാണ്. ഇതുപോലെ നിരവധിപേര്‍ ഞങ്ങള്‍ക്കിടയിലുണ്ട്.മറ്റുള്ള സംസ്ഥാനങ്ങളില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന് ജോലി ചെയ്യാന്‍ പോലുമുള്ള  സാഹചര്യം ഇല്ല.  എന്നാല്‍ കേരളത്തിലെ  ട്രാന്‍സ്‌ജെന്റേഴ്   എല്ലാവരും വ്യത്യസ്ത മേഖലകളില്‍ ജോലിചെയുന്നവരാണ്. അത് മാതൃകയാക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം.
 

കുടുംബം...
അമ്മ അനിയന്‍ , അനിയന്‍ ജോലി ചെയുന്നു.'അമ്മയ്്്ക്ക്  വിട്ടുജോലിയാണ്. പിന്നെ ഞാന്‍ വിവാഹിതയാണ് തൃശൂരാണ് അദ്ദേഹത്തിന്റെ സ്ഥലം. ഡോക്ടറാണ് , അഭിനയത്തുിലും ജോലിയിലും ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ഉണ്ടായിട്ടുണ്ട് അദ്ദേഹത്തില്‍ നിന്ന് ്. തിരക്കുകള്‍ക്കിടയിലും ഞങ്ങളുടെ ബന്ധത്തിന് ഒരു കുറവും വന്നിട്ടില്ല. ഇടയ്ക്ക് തിരുവന്തപുരത്ത് വരുമ്‌പോള്‍ കാണും. കുടുംബ ജീവിതത്തില്‍ ഞാന്‍ സംതൃപ്തയാണ്.
 
 
സുഹൃത്തുക്കള്‍...
 
ഒരു കാലത്ത് എനിക്ക് ട്രാന്‍സ്‌ജെന്റര്‍ സുഹൃത്തുക്കള്‍  മാത്രമായിരുന്നു. പക്ഷെ ഇപ്പോള്‍ ഒരുപാട് പെണ്‍കുട്ടികളും ആണ്‍കുട്ടികളുമായാണ് കൂടുതല്‍ ബന്ധം പുലര്‍ത്തുന്നത്.  എന്റെ പ്രൊഫഷന്‍ ഇതായതു കൊണ്ടു തന്നെ  ഒരുപാട് പെണ്‍കുട്ടികളുമായി കൂടുതല്‍ കൂട്ടുണ്ട്. എല്ലാവരും നല്ല പിന്തുണ നല്‍കുന്നുണ്ട്. ബ്യൂട്ടി ടിപ്‌സിനോക്കെ വേണ്ടി ഒരുപാട് പെണ്‍കുട്ടികള്‍ നിരന്തരമായി വിളിക്കാറുണ്ട് .
 
 
മറ്റു ഇഷ്ടങ്ങള്‍...
കുക്കിംഗ് എനിക്ക് ഒരുപാട് ഇഷ്ടമാണ് . ഹോട്ടല്‍ മാനേജ്‌മെന്റ് എന്റെ വലിയ ഒരു ആഗ്രഹമായിരുന്നു. പക്ഷെ പഠിക്കാന്‍ സാധിച്ചില്ല. ഇനി സാധിക്കട്ടെ എന്നൊരു ആഗ്രഹം ഉണ്ട് . കേരള ഭക്ഷത്തോടാണ് കൂടുതല്‍ താല്പര്യം.  സമയമുള്ളപ്പോഴെല്ലാം കുക്കിങ്ങിന് വേണ്ടി സമയം  കണ്ടെത്ത .
 
 
വിനീത് സീമയുടെ ഭാവി പരിപാടികള്‍...
തിരുവന്തപുരത്ത് അറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്ടിസ്റ്റാവുക. ഈശ്വര വിശ്വാസിയായതു കൊണ്ട്  എല്ലാം നടക്കുമെന്നൊരു വിശ്വാസവും ഉണ്ട് ണ്ട്. അതിലേക്ക് എത്താനുള്ള  ശ്രമങ്ങള്‍ തന്നെയാണ് എന്റെ ഭാവി പരിപാടി.