Wednesday 24 May 2017

ആ പൂക്കള്‍ വാടിയെങ്കില്ലങ്കിലും മൈഥിലിയ്ക്ക് ഇന്നും പ്രയങ്കരം

By Farsana Jaleel.15 Feb, 2017

imran-azhar

പ്രണയം ഒരു യാത്ര പോലെയാണ്. ഓരോ ദിവസം പ്രണയം ആഴത്തില്‍ നിന്നും ആഴത്തിലേയ്ക്കാണ് സഞ്ചരിക്കുന്നത്. പ്രണയം ഒരു വ്യക്തിയോട് മാത്രം തോന്നുന്ന ഒന്നല്ല........ഭൂമിയിലെ ഏതൊരു ജീവജാലങ്ങളോടും തോന്നുന്ന ഒരു വികാരമാണ് പ്രണയം. അത് ഇലകളോടാകാം....പൂക്കളോടാകാം......കായ്കളോടാകം...... ഇലകളേയും പൂക്കളേയും സ്‌ന്‌ഹേക്കുന്ന ഒരാള്‍ക്ക് മാത്രമെ ഒരു മനുഷ്യനെയും സ്‌നേഹിക്കാന്‍ കഴിയു. മൈഥിലി തന്റെ പ്രണയ വിശേഷങ്ങള്‍ പങ്കുക്കുന്നു.

 

പ്രണയം മനസ്സിലുള്ളവര്‍ മരണം വരെ പ്രണയിക്കുക......പ്രണയം നഷ്ടമായവര്‍ വീണ്ടും പ്രണയിക്കുക.......പരിമിധികളില്ലാത്ത ഒരു വികാരമാണ് പ്രണയം......ലൗ ഈസ് ബ്രിഡ്ഡ് ടു ദ സോള്‍. പ്രണയം എന്നത് എല്ലാവരുടേയും മനസ്സിലുള്ളൊരു വികാരമാണ്. ഏതൊരു സാധാരണ മനുഷ്യരുടെയും ഉള്ളില്‍ തോന്നുന്ന ഒന്നാണത്. പ്രണയം ഒരു വ്യക്തിയുടെ സ്വകാര്യതയാണെന്നും പറയാം. എന്തിനേയും പ്രണയിക്കാം. പ്രണയം എന്നത് ബ്രിഗ്ഡ് ടു ദ സോള്‍ തന്നെയാണ്. ഇതിനപ്പുറം ഒരു നിര്‍വ്വചനമില്ല പ്രണയത്തിന്.

 

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വാലന്റൈന്‍സ് ദിനത്തില്‍ എനിക്ക് കൈനിറയെ പൂക്കള്‍ കിട്ടിയിട്ടുണ്ട്. അന്ന് കിട്ടിയ പൂക്കള്‍ ഇന്നും ഭദ്രമായി സൂക്ഷിക്കുന്നു. അതെത്രെ വാടിയെങ്കില്‍ കൂടിയും. ആ പൂക്കള്‍ വാടിയെങ്കില്‍ പോലും അതിന്റെ ജീവന്‍ ഇന്നും എന്നോടൊപ്പമുണ്ട്. അതാണ് പ്രണയം. വ്യവ്യസ്ഥകളില്ലാത്ത ഒന്നാണ് പ്രണയം. ആ പൂക്കളെ നോക്കുമ്പോള്‍ ആ കാലഘട്ടം മനസ്സില്‍ തെളിയും. ആ പൂക്കള്‍ ആരു തന്നു എന്നതിലല്ല പ്രസക്തി.......ആ പൂക്കളിലുള്ള പ്രണയം.......വാടിയ പൂക്കള്‍........അതിന്നും കാത്തുസൂക്ഷിക്കുന്നു.....