Saturday 06 June 2020
സെന്തിൽ രാജാ'മണി'യായി .

By BINDU PP .26 Sep, 2018

imran-azhar

സിനിമയെ വെല്ലുന്ന ജീവിതമായിരുന്നു കലാഭവൻ മണിയുടെ . സെപ്റ്റംബർ 28 ന് മണിയുടെ ഗുരുവായ വിനയനൊരുക്കുന്ന ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതി തിയേറ്ററുകളിലേക്ക് എത്തുകയാണ്. ദാരിദ്ര്യത്തില്‍ വളര്‍ന്ന ഒരു യുവാവ്. ചെറുപ്പം മുതല്‍തന്നെ അവന്‍ കലയെ സ്‌നേഹിച്ചു. പ്രകൃതിയുടെ ശബ്ദങ്ങളെ അനുകരിച്ചുതുടങ്ങി. അങ്ങനെ വളര്‍ന്ന് അത് മനുഷ്യനെയും മറ്റുപലതിനെയും അനുകരിക്കുന്നതിലേക്കുയര്‍ന്നു. അത് ചെന്നെത്തുന്നത് അഭ്രപാളികളില്‍. ഈ കാലയളവില്‍ വന്നു ചേര്‍ന്ന സൗഭാഗ്യങ്ങള്‍, പ്രണയം... വലിയ നിലയിലേക്കുയര്‍ന്നിട്ടും നേരിട്ട അവഗണന, തിക്താനുഭവങ്ങള്‍... മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച മണിചേട്ടൻ ഒരു ദിവസം പെട്ടന്ന് മലയാളികളെ കണ്ണീരിലാഴ്ത്തി ഓർമ്മയായി.

 

നാടിനെ സ്നേഹിച്ച ....സിനിമയെ സ്നേഹിച്ച ...പാട്ടിനെ സ്നേഹിച്ച ...സഹജീവികളെ സ്നേഹിച്ച ആ മനുഷ്യൻ ഇന്ന് നമുക്കിടയിൽ ഇല്ല....എന്നാൽ അയാളുടെ ഓർമ്മകളിൽ ജീവിക്കുന്ന ഒരുപാട് ആരാധകർ ഇവിടെയുണ്ട്. അദ്ദേഹം ബാക്കിവെച്ച പാട്ടുകൾക്ക് ശബ്ദം നൽകാൻ ഈ മണ്ണിൽ മറ്റൊരാളില്ല. അദ്ദേഹത്തിന്റെ ജീവിതം ആരാധകർക്ക് വേണ്ടി പുനഃസൃഷ്ഠിക്കുകയാണ് അദ്ദേഹത്തിന്റെ ഗുരുവും സംവിധായകനുമായ വിനയൻ. ആദ്യമായാണ് ഗുരു ശിഷ്യന് ആദരവ് നൽകുന്നത്. കലാഭവൻ മണിക്ക് വേണ്ടിയുള്ള വിനയന്റെ തിരച്ചിൽ അവസാനിച്ചത് തിരുവന്തപുരത്തുക്കാരൻ സെന്തിലിലേക്കാണ്. മണിച്ചേട്ടനായി മാറിയ സെന്തിൻ കൃഷ്ണ വെള്ളിനക്ഷത്രത്തിനോട് മനസ്തുറക്കുന്നു.........

 

 

ചാലക്കുടിക്കാരൻ ചങ്ങാതിയിലേക്ക് എത്തിപ്പെട്ടത്?

കെ എസ് ആർ ടി സിയിൽ ജോലിയുണ്ടെങ്കിലും ചെറുപ്പം മുതൽ അഭിനയമാണ് ആഗ്രഹം. കോളേജ് കാലത്ത് മിമിക്രികളിലും സ്കിറ്റുകളിലും നിരവധി സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. പിന്നീട് മിമിക്രിയിലേക്ക് മാറുകയായിരുന്നു. ടിവി പ്രോഗ്രാമുകളും സ്റ്റേജ് പ്രോഗ്രാമുകളും ചെയ്യാറുണ്ട്. അമേരിക്കയിൽ സ്റ്റേജ് ഷോക്ക് വേണ്ടി പോയ സമയത്താണ് വിനയൻ സർ ബന്ധപ്പെടുന്നത്. നാട്ടിൽ എത്തിയ ഉടനെ കാണാൻ ആവശ്യപ്പെടുകയായിരുന്നു. നാട്ടിൽ എത്തിയ സമയത്ത് സാറിനെ കണ്ടു. നല്ല ടെൻഷനായിരുന്നു , ചാലക്കുടിക്കാരൻ ചങ്ങാതിയെ കുറിച്ച് പറയുമ്പോഴും സിനിമയിൽ ചെറിയ റോളായിരിക്കുമെന്നായിരുന്നു മനസ്സിൽ. ഒരിക്കൽ പോലും മണിച്ചേട്ടനെ അനുകരിക്കാത്ത എന്നെകൊണ്ട് മണിച്ചേട്ടനെ അനുകരിപിച്ചു. എന്നോട് സർ പറഞ്ഞു ചിത്രത്തിൽ മണിയുടെ റോൾ ചെയ്യാമോ എന്ന് ചോദിച്ചു, അപ്പോഴും മണിച്ചേട്ടന്റെ ചെറുപ്പകാലമായിരിക്കുമെന്നാണ് വിചാരിച്ചത്. സർ പറഞ്ഞു ചിത്രത്തിൽ മണിയുടെ തുടക്കം മുതൽ അവസാനം വരെ എന്ന് അത് കേട്ടതും ഞാൻ കരഞ്ഞു ...സാർ എന്റെ തോളിൽ തട്ടി അഡ്വാൻസ് തന്നു. മണിയും ഇങ്ങനെ തന്നെയാണ് പെട്ടന്ന് കരയും ..ചിരിക്കും ...ഇങ്ങനെ ഒരാളാണ് സർ തിരഞ്ഞതെന്ന് പറഞ്ഞു. പിന്നീടാണ് അറിഞ്ഞത് മണിച്ചേട്ടന് വേണ്ടി 5000 പേരെ ഓഡിഷൻ നടത്തിയിരുന്നുവെന്ന്. എന്റെ ഏറ്റവും വലിയ ഭാഗ്യമായാണ് ഞാനിതിനെ കാണുന്നത്.

 

 


തയ്യാറെടുപ്പുകൾ....

മെലിഞ്ഞുണങ്ങിയ എന്റെ ശരീരം വർക്ക് ഔട്ട് ചെയ്ത് വെയിറ്റ് കൂട്ടി. മണിച്ചേട്ടന്റെ അധ്വാനിക്കുന്ന ശരീരംപോലെ ആവണമെന്ന് വിനയൻ സാറും പറഞ്ഞിരുന്നു. അതിനുവേണ്ടി 12 കിലോയാണ് ഞാൻ കൂട്ടിയത്. തെങ്ങുകയറ്റം , ഓട്ടോ ഓടിക്കൽ , കായലിൽ നീന്തൽ എല്ലാം മണിച്ചേട്ടനുവേണ്ടി പഠിച്ചെടുത്തു.ബാത്ത് റൂം സിംഗറായ താൻ പാട്ടുപാടിക്കാൻ തുടങ്ങി , തിരുവനന്തപുരം ബാലരാമപുരത്തുള്ള എനിക്ക് ചാലക്കുടി സ്ലാങ് സംസാരിക്കുകയെന്നത് വലിയ പാടായിരുന്നു . മണിച്ചേട്ടന്റെ സുഹൃത്തുക്കളും നാട്ടുകാരും ഒരുപാട് സഹായിച്ചു. മണിചേട്ടൻ മാനറിസനകളെല്ലാം സുഹൃത്തുക്കളാണ് പറഞ്ഞു തന്നത്. മണിചേട്ടൻ ആവുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ആർക്കും പൂർണമായി മണിചേട്ടൻ ആവാൻ സാധിക്കില്ല. പിന്നെ ഒരു ശ്രമം മാത്രമാണ് ഞാൻ നടത്തിയത്. മണിച്ചേട്ടൻ കൈവെക്കാത്ത മേഖലകളില്ല. എന്നെ പോലെ ഒരു നടനും കിട്ടിയ ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ് ഇത്.

 

 

സെന്തിൽ കൃഷ്ണ രാജാമണിയായത്?

ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ഞാൻ അഭിനയിക്കുന്ന കഥാപത്രത്തിന്റെ പേരാണ് രാജാമണി. വിനയൻ സർ തന്നോട് പറഞ്ഞു ഇനി തന്നെ രാജാമണിയായി എല്ലാവരും അറിയപ്പെടുമെന്ന്. ഒരുപാട് നടി നടന്മാരെ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന വിനയൻ സാറിന്റെ ആദ്യ സിനിമയിൽ തനിക്ക് അഭിനയിക്കാൻ സാധിച്ചുവെന്നത് തന്നെ മഹാഭാഗ്യമായാണ് കാണുന്നത്.

 

മലയാള സിനിമ കറുത്ത നിറത്തെ അവഗണിക്കുന്നുണ്ടോ ?

വിനയൻ സർ പറഞ്ഞിരുന്നത് കറുത്ത പൊക്കമുള്ള ഒരാളെ വേണം എന്നതായിരുന്നു. എന്റെ ഈ നിറം സിനിമയിൽ കാസറ്റ് ചെയ്യാനുള്ള പ്രധാന ഘടകം തന്നെയാണ്. മലയാള സിനിമയിൽ ഇപ്പോൾ ഒരുപാട് വ്യത്യസങ്ങൾ വന്നിട്ടുണ്ട്. വെളുത്ത കട്ടിമീശയുള്ള നായക സങ്കൽപത്തെ മാറ്റിക്കുറിച്ച ഒരുപാട് സിനിമകൾ ഇപ്പോൾ മലയാളത്തിൽ വരുന്നുണ്ട്. മണിച്ചേട്ടന്റെ തുടക്ക കാലങ്ങളിൽ കറുത്ത നിറം എന്നത് കൊണ്ട് ഒരുപാട് മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്ന് സർ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെയാണ് ഒരു നായക പരിവേഷത്തിലേക്ക് മണിചേട്ടന് എത്തിപ്പെടാൻ ഒരുപാട് വർഷങ്ങൾ എടുത്തത്. തന്നെപോലെ ഒരാൾക്ക് ഇന്നത്തെ കാലത്ത് അനുഭവിക്കുവുന്നതിനേക്കാൾ ഒരുപാട് മണിചേട്ടൻ ആ കാലഘട്ടത്തിൽ അനുഭവിച്ചിട്ടുണ്ടായിരിക്കണം. എന്നിട്ടും ശക്തമായി അതീജീവിച്ച് മലയാളി ആരാധകർക്കിടയിലേക്ക് ഇടംപിടിക്കാൻ സാധിച്ചുവെന്നത് ആ വലിയ മനുഷ്യന്റെ ഏറ്റവും വലിയ വിജയമാണ്. മണിച്ചേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞവരുണ്ട് മലയാള സിനിമയിൽ . തന്നെ സിനിമയിൽ സർ തിരഞ്ഞെടുത്തപ്പോഴും പലതരത്തിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

 
 
കണ്ണുനിറഞ്ഞു അണിയറയിൽ.....

മണിച്ചേട്ടന്റെ അറിഞ്ഞതും അതിൽ കൂടുതൽ അറിയാത്തതുമായ കഥ കണ്ണുനിറച്ചിട്ടുണ്ട്. അഭിനയ വേളകളിൽ കണ്ണുനിറഞ്ഞു സ്റ്റക്ക് അയിനിന്നു പോയ സമയങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്രയും നന്മ നിറഞ്ഞ മനുഷ്യൻ .... ലൊക്കേഷനിലേക്ക് മണിച്ചേട്ടനെ അറിയുന്നവരുടെ ഒഴുക്കായിരുന്നു. എന്നോട് കാണിക്കുന്ന സ്നേഹവും കരുതലുമെല്ലാം മണിചേട്ടന് അർഹിക്കുന്നതാണ്. മണിച്ചേട്ടനോടുള്ള സ്നേഹമാണ് എന്നോട് ആരാധകർ കാണിച്ചിരുന്നത്. ചില ഭാഗങ്ങൾ ഷൂട്ട് ചെയുമ്പോൾ കണ്ണ് നിറഞ്ഞിട്ടുണ്ട്.