Wednesday 20 November 2019




'ഇലക്ട്രോണിക്സ് പഠിച്ച് ഒടുവിൽ നർത്തകിയായി' : രേഖ രാജേഷ് സംസാരിക്കുന്നു.....

By BINDU PP .21 Oct, 2019

imran-azhar

 

 



'മൂന്നാം വയസിലാണ് ഞാൻ  അമ്മയുടെ കൈ പിടിച്ച് സരസ്വതി മൽഹോത്രയുടെ അടുത്തേക്ക്   നൃത്തം പഠിക്കാനായി പോയത്. അന്ന്  സ്കൂൾ കലോത്സവ വേദികളിൽ  മിന്നുന്ന പ്രകടനം കാഴ്ച വെക്കണം എന്ന്  മാത്രാ ആഗ്രഹിച്ചിരുന്ന ഒരു കുട്ടിയായിരുന്നു ഞാൻ .....' എന്നാൽ ആ കുട്ടി ഇന്ന് ഒരുപാട് വീട്ടമ്മമാരുടെ സന്തോഷമാണ് , പോസറ്റീവ് എനെർജിയാണ് , ഗുരുവാണ് , കൂട്ടുകാരിയാണ് , എം എ ഭരതനാട്യം വിദ്യാർത്ഥിനിയാണ്. നർത്തകി എന്ന നിലയിലും സ്ത്രീയെന്ന നിലയിലും ഒരുപാട് പഠിക്കാനുള്ള, മാത്രൂകയാക്കേണ്ട ഒരാളാണ് രേഖ രാജേഷ് . ശാസ്തമംഗലത്ത്  മഞ്ജീരമെന്ന നൃത്ത വിദ്യാലയവും ,മാജിക് റിഥം എന്ന പേരിൽ  എയ്‌റോപിക്സ് ഫിറ്റ്നസ് സെന്ററും ഇന്ന് രേഖ രാജേഷ് എന്ന നർത്തകി നടത്തുന്നതാണ്.     അവരുടെ ഈ നീണ്ട യാത്രക്ക് പിന്നിൽ ഒരുപാട് കഥകളുണ്ട്. ആദ്യമായിരേഖ രാജേഷ് കലാകൗമുദിയോട് തന്റെ ജീവിത -നൃത്ത യാത്രയെക്കുറിച്ച് തുറന്നു സംസാരിക്കുന്നു.